Thursday October 19, 2017
Latest Updates

വിട്ടുവീഴ്ച്ചയില്ലാത്ത സമര പോരാളി

വിട്ടുവീഴ്ച്ചയില്ലാത്ത സമര പോരാളി

ബംഗാളിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും ദളിതരുടെയും ശബ്ദമായാണ് ഇന്നലെ വിടവാങ്ങിയ മഹാശ്വേതാദേവി അറിയപ്പെടുന്നത്.
അവരുടെ കൃതികളില്‍ തുടിച്ചുനില്‍ക്കുന്നതും അധഃസ്ഥിതന്റെ ജീവിതം തന്നെ. ബംഗാളി സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉച്ച നീചത്വങ്ങള്‍ അവര്‍ രചനകളിലൂടെ വരച്ചുകാട്ടി.

ആദ്യകാലങ്ങളില്‍ ഇടത് അനുകൂലിയായിരുന്ന അവര്‍ പിന്നീട് സര്‍ക്കാര്‍ പിന്നാക്കക്കാരെയും കര്‍ഷകരെയും വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ ശകതമായി പ്രതികരിച്ചു.

ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാരിനെതിരായ കര്‍ഷക സമരങ്ങള്‍ ആളിക്കത്തിയതിനു പിന്നില്ല മഹാശ്വേതാദേവിയുടെ മൂര്‍ച്ചയുള്ള വാക്കുകള്‍ ഒരു പ്രധാന കാരണമായിരുന്നു.

90 വയസ്സായിരുന്നു മരിക്കുമ്പോള്‍ ഈ വിശ്വവിഖ്യാത എഴുത്തുകാരിയ്ക്ക് .

രോഗബാധിതയായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ആയിരുന്നു അന്ത്യം.

ജ്ഞാനപീഠവും കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരവും ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ മഹാശ്വേതാദേവിയെ തേടി എത്തിയിട്ടുണ്ട്.

Scroll To Top