Thursday May 24, 2018
Latest Updates

മയക്കുമരുന്ന് മാഫിയയെ നേരിടാനാവാതെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു:കൊല്ലാന്‍ തീരുമാനിച്ചവര്‍ കൊല്ലുക തന്നെ ചെയ്യുമെന്ന് ഗാര്‍ഡ കമ്മീഷണര്‍

മയക്കുമരുന്ന് മാഫിയയെ നേരിടാനാവാതെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു:കൊല്ലാന്‍ തീരുമാനിച്ചവര്‍ കൊല്ലുക തന്നെ ചെയ്യുമെന്ന് ഗാര്‍ഡ കമ്മീഷണര്‍

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ കുറ്റവാളികള്‍ക്ക് സ്വൈര്യവിഹാരം ചെയ്യാനുള്ള ഏറ്റവും സൌകര്യമുള്ള കാലമായി എന്‍ഡ കെന്നി സര്‍ക്കാരിന്റെ കാലം മാറി എന്ന് ആരോപണം.പ്രതിപക്ഷ കക്ഷികള്‍ ഒരേ സ്വരത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ഉന്നയിക്കുന്ന വിഷയമായി കഴിഞ്ഞ ദിവസങ്ങളില്‍ ഡബ്ലിന്‍ സിറ്റിയില്‍ നടന്ന കൊലപാതകങ്ങള്‍ മാറി.മയക്കുമരുന്ന് മാഫിയയും അന്താരാഷ്ട്ര മോഷണസംഘങ്ങളും ഇത്രയധികം വര്‍ദ്ധിച്ച മറ്റൊരു കാലം ഉണ്ടായിട്ടില്ല എന്നാണ് പൊതു വികാരം.eastern-region-armed

സാമൂഹ്യ ജീവിത ക്രമത്തിന്റെ താളം തെറ്റുന്ന വിധത്തില്‍ അനുവദിക്കുകയും അംഗീകരിക്കുകയും ചെയ്ത നിയമങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്കും വഴിതെളിച്ചു.ഒപ്പം നിയമ സംവിധാനങ്ങളില്‍ ക്രമീകരണത്തിന് നിയുക്തമാക്കിയ ഗാര്‍ഡ ഫോഴ്‌സിന്റെ എണ്ണവും,അവര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെ ഫോഴ്‌സിംറെ ശക്തിയും ആല്‍മാര്‍ഥതയും കുറയുകയും ചെയ്തു.ജയിലുകള്‍ കുറ്റവാളികള്‍ക്ക് കുറ്റം ചെയ്യാനുള്ള ട്രെയിനിംഗ് കേന്ദ്രങ്ങളായി അധ:പതിച്ചുവെന്ന് ആരോപിച്ചത് കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയാ തലവനായ ജെറി ദി മോങ്ക് തന്നെയാണ് എന്നത് സംഭവങ്ങളുടെ പോക്ക് എങ്ങോട്ടാണ് എന്ന് വ്യക്തമാക്കുന്നതാണ്.മൌണ്ട്‌ജോയി ജയില്‍ കുറ്റവാളികള്‍ക്കുള്ള കോളേജ് ആണെന്ന ജെറിയുടെ മുന്‍ പ്രസ്താവനയില്‍ മാറ്റം വന്നിട്ടില്ലെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

ഇന്നലെ ഗാര്‍ഡ കമ്മീഷണര്‍ നോറി ഓ സുള്ളിവന്‍ നടത്തിയ പത്രസമ്മേളനം രാജ്യത്തിന്റെ സുരക്ഷക്കായി പോലിസ് സേനയ്ക്ക് ഒരു സംവിധാനവും ഒരുക്കാനാവുന്നില്ലെന്നതിന്റെ വ്യക്തമായ സൂചനകളാണ് പുറത്തു വിട്ടത്.കൊല്ലാന്‍ ഉദ്ദേശിക്കുന്നവര്‍ കൊല്ലുക തന്നെ ചെയ്യുമെന്നു വിലയിരുത്തിയ കമ്മീഷ്ണര്‍ കുറ്റകൃത്യം നടക്കുമെന്ന് വിചാരിക്കുന്ന പോയിന്റുകളില്‍ പോലും നിയോഗിക്കാന്‍ ഗാര്‍ഡകള്‍ ലഭ്യമല്ലെന്ന് പൊതുജനത്തിന് സന്ദേശവും നല്‍കി!

ലീംറിക്കിലെ മയക്കുമരുന്ന് മാഫിയയെ ഗാര്‍ഡ ഒതുക്കിയതുപോലെ ഡബ്ലിന്‍ മയക്കുമരുന്ന് മാഫിയയെ നിര്‍വീര്യമാക്കാന്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മന്ത്രി ജാനി ഓ സുള്ളിവന്‍ രംഗത്തെത്തിയത് ഇന്നലെ ഏവരെയും ഞെട്ടിച്ചു.ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാല്‍ഡിന്റെ അഭ്യന്തര വകുപ്പിന്റെ കഴിവുകേടാണ് ക്രിമിനല്‍ മയക്കുമരുന്ന് ലോബിയുടെ വളര്‍ച്ച എന്ന പരസ്യമായ സൂചനയെ പ്രതിരോധിച്ച മന്ത്രി ഫ്രാന്‍സീസ് ഗാര്‍ഡയില്‍ സ്ഥിര സായുധ സേനയില്‍ 55 ഓഫിസര്‍മാരെ നിയോഗിച്ചെന്നും അവരുടെ പ്രവര്‍ത്തനത്തിന് 5 മില്യന്‍ യൂറോ അനുവദിച്ചെന്നുമാണ് മറുപടി നല്കിയത്.എന്നാല്‍ 55 അംഗ സായുധ പോലീസിന് എന്ത് ചെയ്യാനാവുമെന്ന് കണ്ടറിയണം.റീജന്‍സി ഹോട്ടലില്‍ കഴിഞ്ഞ ദിവസം മയക്കുമരുന്ന് മാഫിയ മിനുട്ടുകളോളം കൊലവിളി നടത്തിയപ്പോള്‍ എമര്‍ജന്‍സി നമ്പറില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പോലും ഒരൊറ്റ ഗാര്‍ഡയും ഉണ്ടായിരുന്നില്ലെന്ന വാര്‍ത്ത അയര്‍ലണ്ടിന്റെ ആഭ്യന്തര സുരക്ഷയെ കുറിച്ച് പൊതുജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നത് തന്നെയാണ്.

Scroll To Top