Saturday December 03, 2016
Latest Updates

ഡബ്ലിന്‍ നഗരത്തിലെ മാഫിയ സംഘങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ കെന്നിയ്ക്ക് കഴിവില്ലെന്ന് ഡബ്ലിനിലെ കൌണ്‍സിലര്‍

ഡബ്ലിന്‍ നഗരത്തിലെ  മാഫിയ സംഘങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ കെന്നിയ്ക്ക് കഴിവില്ലെന്ന് ഡബ്ലിനിലെ കൌണ്‍സിലര്‍

 photo:ജെറി ഹച്ചും,ക്രിസ്റ്റി കിനാനും:ഡബ്ലിനിലെ കൊള്ളതലവന്‍മാര്‍
ഡബ്ലിന്‍: താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് നഗരത്തിലെ ഗ്യാങ് ഹച്ചിന്റെ തലവന്‍  ജെറി ദി മോങ്കിന്റെ മരുമകന്‍ ഗാരത് ഹച്ച് (35) കൊല്ലപ്പെടുന്നതിനു മുമ്പ് പറഞ്ഞിരുന്നുവെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ നിയാല്‍ റിങ്. തിങ്കളാഴ്ച ഒന്നര മണിക്കൂറോളം ഗാരത് ഹച്ച്, നിയാല്‍ റിങ്ങുമായി സംസാരിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. തന്നെ ‘അവര്‍ക്ക്’ കിട്ടുമെന്നും, എന്നാല്‍ തന്റെ ഏഴു വയസ്സുകാരനായ മകന്റെ മുമ്പില്‍ വച്ച് കൊല്ലപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹച്ച് പറഞ്ഞിരുന്നതായി റിങ് അറിയിച്ചു. ഹച്ചുകളുടെ എതിരാളികളായ ക്രിമിനല്‍ സംഘം കിനാന്‍ ഗ്യാങ്ങാണ് ചൊവ്വാഴ്ച ഹച്ചിനെ കൊലപ്പെടുത്തിയത്.

രാജ്യത്തിനുള്ളില്‍ തങ്ങളുടേതായ ലോകം സൃഷ്ടിക്കാനാണ് കിനാന്‍ ഗ്യാങ്ങിന്റെ ശ്രമമെന്നും റിങ് പറഞ്ഞു. ഹച്ച് കുടുംബത്തിലെ എല്ലാവരെയും ക്രിമിനലുകളായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും, പലരും ഭീതിയോടെ സാധാരണ ജീവിതം നയിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരും പോലീസും ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അടുത്ത ആറു മാസത്തിനുള്ളില്‍ ഹച്ച് കുടുംബത്തെ ഒന്നായി തകര്‍ത്ത്, എതിരാളികളായ കിനാന്‍ ഗ്യാങ് ഡബ്ലിന്‍ നോര്‍ത്ത് പിടിച്ചടക്കുമെന്ന് റിങ് പറഞ്ഞു. കിനാന്‍ ഗ്യാങ്ങിനെ അടിച്ചമര്‍ത്താന്‍ പ്രധാനമന്ത്രി എന്‍ഡ കെന്നിക്ക് കഴിയാത്തതിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

Scroll To Top