Tuesday January 17, 2017
Latest Updates

ഗാര്‍ഡയ്ക്കെതിരെ മാഫിയ, ഭീതിയോടെ ഡബ്ലിന്‍,ഇനി യൂണിഫോമില്‍ കാമറയുമായി നിയമപാലനം

ഗാര്‍ഡയ്ക്കെതിരെ മാഫിയ, ഭീതിയോടെ ഡബ്ലിന്‍,ഇനി  യൂണിഫോമില്‍ കാമറയുമായി നിയമപാലനം

ഡബ്ലിന്‍:ഡബ്ലിനില്‍ രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്കെതിരെ മാഫിയയുടെ ആക്രമണം. വ്യാഴാഴ്ച അര്‍ദ്ധരാത്രി മാനര്‍ സ്ട്രീറ്റില്‍ പട്രോളിങ് നടത്തുകയായിരുന്ന ഒരു വനിതാ ഗാര്‍ഡയെയും പുരുഷ ഗാര്‍ഡയെയുമാണ് ഒരു സംഘം ക്രൂരമായി ആക്രമിച്ചത്. പ്രകോപനമൊന്നും കൂടാതെയായിരുന്നു ആക്രമണമെന്ന് ഗാര്‍ഡ അസോസിയേഷന്‍ അറിയിച്ചു. പരിക്കേറ്റ ഗാര്‍ഡ ഉദ്യോഗസ്ഥരെ ചികിത്സയ്ക്കു ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തു.

ബ്രൈഡ്വെല്‍ ഗാര്‍ഡ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടവര്‍. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുറ്റകൃത്യങ്ങളില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതിനായി ക്യാമറ ഘടിപ്പിച്ചിട്ടുള്ള യൂണിഫോം ധരിക്കാന്‍ ഗാര്‍ഡ തീരുമാനമെടുത്തിട്ടുണ്ട്.

Scroll To Top