Sunday December 11, 2016
Latest Updates

മാഡിദാസിന്റെ ഐറിഷ്-ഇന്ത്യന്‍ സംഗീത ആല്‍ബം’അതിരുകളില്ലാത്ത ഭക്തിയ്ക്ക് ഗ്രാമി നോമിനേഷന്‍ 

മാഡിദാസിന്റെ ഐറിഷ്-ഇന്ത്യന്‍  സംഗീത ആല്‍ബം’അതിരുകളില്ലാത്ത ഭക്തിയ്ക്ക് ഗ്രാമി നോമിനേഷന്‍ 

ഡബ്ലിന്‍:അയര്‍ലണ്ടിലെ കൃഷണഭക്തി പ്രസ്ഥാനത്തിന്റെ(ഇസ്‌കോണ്‍)സജീവ പ്രവര്‍ത്തകരിലൊരാളായിരുന്ന മാഡി ദാസിന്റെ ഐറിഷ്- ഇന്ത്യന്‍ സംഗീതമിശ്രിതമായ ഭജന്‍ ആല്‍ബം അതിരുകളില്ലാത്ത ഭക്തി’ ലൊസാഞ്ചല്‍സില്‍ 2016 ഫെബ്രുവരിയില്‍ നടക്കുന്ന 58ാമത് ഗ്രാമി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടു. ബെസ്റ്റ് ന്യു ഏജ് ആല്‍ബം വിഭാഗത്തിലെ അവാര്‍ഡിനാണ് ബജന്‍ ആല്‍ബം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളളത്.
2015 മെയ് 12 ന് പ്രകാശനം ചെയ്ത ബജന്‍ ആല്‍ബത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാഡി ദാസാണ്. ഇന്ത്യയിലെ വൃന്ദാവനില്‍ നിന്നുളള ഒരാള്‍ ഉള്‍പ്പെടെ ലോകത്തിലെ 11 പ്രശസ്ത കലാകാരന്മാരുടെ സഹകരണത്തോടെയാണ് ഈ ആല്‍ബം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.’രാധ ജയ് ജയ് മാധവ്’ , ‘നമൊ മഹാ വന്ദനായ’, ഭജ ഗോവിന്ദം’ തുടങ്ങിയ കീര്‍ത്തനങ്ങളും ഭജനകളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

.
ജര്‍മനിയില്‍ ജനിക്കുകയും, വെസ്റ്റ് ബാംഗാള്‍ യുപി എന്നിവിടങ്ങളില്‍ പഠനം നടത്തിയശേഷമാണ് ദാസ് അയര്‍ലണ്ടില്‍ എത്തിയത്.അയര്‍ലണ്ടില്‍ എത്തിയ ദാസ് സെല്‍ട്ടിക് സംഗീതത്തെ ഇന്ത്യന്‍ സംഗീതവുമായി ചേര്‍ത്ത് പുതിയ പരീക്ഷണങ്ങള്‍ നടത്തി.ഒട്ടേറെ സെല്‍ട്ടിക് ഇന്ത്യന്‍ ഗീതങ്ങള്‍ മാഡി ദാസിന്റെതായിയുണ്ട്.പിന്നീട്  അമേരിക്കയിലേക്ക് താമസം മാറ്റി.
VIDEO:ലീമറിക്ക് യൂണിവേഴ്‌സിറ്റി കോളജില്‍ ഐറിഷ് ഇന്ത്യന്‍ മിശ്രിത ശൈലിയില്‍ ‘മംഗളം’പാടുന്ന കലാകാരന്മാര്‍ (ഫയല്‍) 

ബജന്‍ ആല്‍ബത്തിന്റെ ഈണം യഥാര്‍ത്ഥ്യ ട്യൂണില്‍ നിന്നും അല്‍പം ഭേദഗതി ചെയ്തിട്ടുണ്ടെങ്കിലും തനിമ നഷ്ടപ്പെടുത്താതെ സൂക്ഷിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്.
ഭജന്‍ ആല്‍ബത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവന്‍ ഇന്ത്യയിലെ വൃന്ദാവനില്‍ പഠനം നടത്തുന്ന നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുമെന്ന് ദാസ് അറിയിച്ചു


Scroll To Top