Thursday December 08, 2016
Latest Updates

മക്ഡൊണാള്‍ഡ്സിന് അയര്‍ലണ്ടില്‍ നിന്നുള്ള ലാഭം 14 മില്ല്യണ്‍

മക്ഡൊണാള്‍ഡ്സിന് അയര്‍ലണ്ടില്‍ നിന്നുള്ള ലാഭം 14 മില്ല്യണ്‍

പ്രശസ്ത ഫാസ്റ്റ് ഫുഡ് ചെയ്നായ മക്ഡൊണാള്‍ഡ്സിന് കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ നിന്നുള്ള ലാഭം 14 മില്ല്യണ്‍ യൂറോ. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ ലാഭമാണ് കമ്പനി ഉണ്ടാക്കിയിരിക്കുന്നത്. ലോകത്താകമാനം 2.5% ലാഭ വളര്‍ച്ചയും കമ്പനി നേടി. കോര്‍ക്ക്, നാസ് എന്നിവിടങ്ങളില്‍ കമ്പനി പുതിയ സ്റ്റോറുകള്‍ ആരംഭിച്ചിരുന്നു. തങ്ങളുടെ 91ാമത്തെ സ്റ്റോര്‍ കമ്പനി ഈ മാസം ഡബ്ലിനിലെ സിറ്റി വെസ്റ്റില്‍ തുറക്കുകയും ചെയ്യും.

അടുത്തയാഴ്ച കമ്പനി തങ്ങളുടെ പുതിയ ഓര്‍ഡര്‍ രീതി പരീക്ഷിക്കാനിരിക്കുകയാണ്. ഇതു പ്രകാരം സെല്‍ഫ് സര്‍വീസ് കിയോസ്‌കിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് പണം കാര്‍ഡ് വഴി നല്‍കിയശേഷം, ടേബിളില്‍ ഇരുന്നാല്‍ സ്റ്റാഫ് ഭക്ഷണം മുമ്പിലെത്തിക്കും. ‘സിഗ്‌നേച്ചര്‍ കലക്ഷന്‍’ എന്ന പേരില്‍ പുതിയ ബീഫ് ബര്‍ഗര്‍ വിഭവവും മക്ഡൊണാള്‍ഡ്സ് എത്തിക്കുന്നുണ്ട്. ഓരോ വര്‍ഷവും 40,000 ടണ്‍ ബീഫാണ് അയര്‍ലണ്ടില്‍ നിന്നും മക്ഡൊണാള്‍ഡ്സ് വാങ്ങുന്നത്. 1977ലാണ് മക്ഡൗണാള്‍ഡ്സ് ആദ്യമായി അയര്‍ലണ്ടിലെത്തുന്നത്.

Scroll To Top