Thursday September 21, 2017
Latest Updates

എം എ ബേബിയ്ക്ക് ഡബ്ലിനില്‍ ഊഷ്മള സ്വീകരണം,ക്രാന്തിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്

എം എ ബേബിയ്ക്ക് ഡബ്ലിനില്‍ ഊഷ്മള സ്വീകരണം,ക്രാന്തിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്

ഡബ്ലിന്‍:സി പി എം പോളിറ്റ് ബ്യുറോ അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയും ആയ എം എ ബേബി ഹൃസ്വസന്ദര്‍ശനത്തിനായി അയര്‍ലണ്ടിലെത്തി.ഡബ്ലിന്‍ വിമാനത്താവളത്തിലെത്തിയ എംഎ ബേബിയേയും,യൂ കെ യിലെ ഇടത് പക്ഷ നേതാക്കളില്‍ പ്രമുഖനായ ഹാര്‍സീവ് ബെന്‍സിനേയും ക്രാന്തിയുടെ നേതാക്കളും,സഖാക്കളും ചേര്‍ന്ന് സ്വീകരിച്ചു.

അയര്‍ലണ്ടില്‍ പുതുതായി രൂപം കൊണ്ട ഇടതു, പുരോഗമനപ്രസ്ഥാനമായ ക്രാന്തിയുടെ ഔദ്യോഗിക ഉദ്ഘാടനം സി പി എം പോളിറ്റ് ബ്യുറോ അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയും ആയ എം എ ബേബി ഇന്ന് നിര്‍വഹിക്കും.

ഞായറാഴ്ച(ഇന്ന്) വൈകീട്ട് ആറു മണിക്ക് ഡബ്ലിന്‍ വാല്‍കിന്‍സ്ടൗണിലെ WSAF ഹാളില്‍ ഉദ്ഘാടനസമ്മേളനം ആരംഭിക്കും.എം എ ബേബി മുഖ്യാതിഥിയായ ഉദ്ഘാടനച്ചടങ്ങില്‍ അയര്‍ലണ്ടിലെ ഇടതുപക്ഷപാര്‍ട്ടികളുടെ നേതൃനിരയുടെ ശ്രദ്ധേയമായ സാന്നിദ്ധ്യവും ഉണ്ടാകും.ഡബ്ലിനില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും ഇടതുപക്ഷത്തിന്റെ മുന്‍നിര വനിതാപോരാളിയായ . റൂഥ് കോപിംഗറും വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് അയര്‍ലണ്ടിന്റെ നേതാവും ഡബ്ലിന്‍ സിറ്റി കൗണ്‍സിലറും ആയ ഐലീഷ് റയാനും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ യു കെ നേതാവായ ഹാര്‍സീവ് ബെന്‍സും ഉദ്ഘാടനച്ചടങ്ങില്‍ ക്രാന്തിയെ അഭിവാദ്യം ചെയ്തു സംസാരിക്കും

അതിനുശേഷം സ: എം എ ബേബി ‘ആഗോള തീവ്ര വലതുപക്ഷത്തിന്റെ പുനരുജ്ജീവനം – പ്രവാസികളുടെ ആകുലതകളും വെല്ലുവിളികളും’ എന്ന വിഷയത്തെ അധികരിച്ചു മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ഈ വിഷയത്തെക്കുറിച്ചും നടത്തുന്ന പൊതുചര്‍ച്ചയും ഉണ്ടായിരിക്കും.

അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്കിടയില്‍ ഇടതു,പുരോഗമന,ജനാധിപത്യമൂല്യങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ക്രാന്തി പിറവിയെടുത്തത്.

ജൂണ്‍ പന്ത്രണ്ടാം തീയതി(നാളെ) വൈകിട്ട് ആറരക്ക് വാട്ടര്‍ഫോര്‍ഡില്‍ ക്രാന്തി യൂണിറ്റ് സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിലും എം എ ബേബി പങ്കെടുക്കും.സമ്മേളനത്തില്‍ ‘കേരളപിറവിയുടെ ആറ് പതിറ്റാണ്ടുകള്‍ക്കിപ്പുറം നേട്ടങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തെ കുറിച്ച് സദസ്സിനെ അഭിസംബോധന ചെയ്ത സംസാരിക്കും .തുടര്‍ന്ന് പൊതു ചര്‍ച്ചയും ഉണ്ടാകും .സമ്മേളനത്തില്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ യു കെ നേതാവായ ഹാര്‍സീവ് ബെന്‍സും പങ്കെടുക്കും.

Scroll To Top