Friday December 09, 2016
Latest Updates

എം 50, പോര്‍ട്ട് ടണല്‍ എന്നിവിടങ്ങളില്‍ 23% ടോള്‍ വര്‍ദ്ധനയുണ്ടായേക്കും

എം 50, പോര്‍ട്ട് ടണല്‍ എന്നിവിടങ്ങളില്‍ 23% ടോള്‍ വര്‍ദ്ധനയുണ്ടായേക്കും

ഡബ്ലിന്‍ :എം 50, ഡബ്ലിനിലെ പോര്‍ട്ട് ടണല്‍ എന്നിവ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഇനി മുതല്‍ 60 സെന്റ് അധികം പണം ടോള്‍ ആയി നല്‍കേണ്ടി വരും. സര്‍ക്കാരിന്റെ കീഴിലുള്ള റോഡുകളില്‍ ടോള്‍ നിരക്കിനൊപ്പം വാറ്റ് (VAT) കൂടി ചേര്‍ക്കണം എന്ന യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ ഉത്തരവ് പ്രകാരമാണ് ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുന്നത്.

23% വര്‍ദ്ധനവാണ് ടോള്‍ നിരക്കില്‍ ഉണ്ടായിട്ടുള്ളത്. ഇതോടെ എം 50യില്‍ ടാഗ് അക്കൗണ്ട് ഉള്ള ഡ്രൈവര്‍മാര്‍ 2.50 യൂറോ ടോള്‍ നല്‍കേണ്ടിവരും. വീഡിയോ അക്കൗണ്ട് ഉള്ളവര്‍ 3.20 യൂറോ ആയിരിക്കും നല്‍കേണ്ടിവരിക.

Scroll To Top