Friday April 20, 2018
Latest Updates

എം50യിലെ ടോള്‍ അടയ്ക്കാന്‍ മറന്ന് പോയിട്ടുണ്ടോ?കാറുകള്‍ പിടിച്ചെടുത്ത് ക്ലാമ്പ് ചെയ്യാന്‍ ടോള്‍ ഓപ്പറേറ്റര്‍ ഇറങ്ങിയിട്ടുണ്ട് !

എം50യിലെ ടോള്‍ അടയ്ക്കാന്‍ മറന്ന് പോയിട്ടുണ്ടോ?കാറുകള്‍ പിടിച്ചെടുത്ത് ക്ലാമ്പ് ചെയ്യാന്‍ ടോള്‍ ഓപ്പറേറ്റര്‍ ഇറങ്ങിയിട്ടുണ്ട് !

ഡബ്ലിന്‍:എം50 ടോള്‍ അടയ്ക്കാത്തതിന്റെ പേരില്‍ നിരവധി വാഹനങ്ങള്‍ കോടതിയുടെ സഹായത്തോടെ അധികൃതര്‍ ക്ലാമ്പ് ചെയ്തു. ഇതിലെ പല ഉടമകള്‍ക്കും ജയില്‍ശിക്ഷ വരെ ലഭിക്കുമെന്നാണ് അറിയുന്നത്. രാജ്യത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടോള്‍ ഓപ്പറേറ്ററായ ഇഫ്ളോ 2015ല്‍ ഇത്തരത്തില്‍ 59 കാറുകള്‍ ക്ലാമ്പ് ചെയ്തിരുന്നു.എം 50 യിലെ ടോള്‍ കുടിശിക ചെറിയ സംഖ്യയായാല്‍ പോലും അമിതമായ പിഴയാണ് ഇതിനായി ഈടാക്കുന്നത്.ലക്ഷക്കണക്കിന് യൂറോയാണ് ടോള്‍ കുടിശിക ഇനത്തില്‍ ഇഫ്ളോയ്ക്ക് പിരിഞ്ഞു കിട്ടാനുള്ളത്.

ഒരു റേഞ്ച് റോവര്‍, ഏതാനും ബിഎംഡബ്ല്യു കാറുകള്‍, ഓഡി കാറുകള്‍, ബെന്‍സ് കാറുകള്‍ എന്നിവ ക്ലാമ്പ് ചെയ്തവയില്‍ പെടുന്നുണ്ട്.

Scroll To Top