Sunday December 04, 2016
Latest Updates

എം 50 യില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ടോള്‍ പിരിക്കാന്‍ നീക്കം,പൊതുഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് എന്‍ ടി എ 

എം 50 യില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ടോള്‍ പിരിക്കാന്‍ നീക്കം,പൊതുഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് എന്‍ ടി എ 

ഡബ്ലിന്‍:തലസ്ഥാന നഗരത്തിലെ പൊതുഗതാഗതം കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനായി കാര്യക്ഷമമായ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ പദ്ധതി.നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നയ പരിപാടികള്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത വര്‍ഷങ്ങളില്‍ നഗരത്തിലെ ട്രാഫിക്ക് കുറയ്ക്കാനും ബസ് റെയില്‍ ഗതാഗതമാര്‍ഗങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും.

നിലവില്‍ റയില്‍ സര്‍വീസുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ലുവാസ് സര്‍വീസ് ആരംഭിക്കാനും,ബസുകളുടെ എണ്ണം കൂട്ടാനും പദ്ധതി ലക്ഷ്യമിടുന്നു.നിലവിലുള്ള ലുവാസ് റെഡ് ,ഗ്രീന്‍ ലൈനുകള്‍ക്ക് കൂടുതല്‍ പൊതു ജംഗ്ഷന്‍ ഏര്‍പ്പെടുത്തുവാനും,ഡാര്‍റ്റ് സ്റ്റേഷനുകളുമായി കണകറ്റ് ചെയ്യാനും നിര്‍ദേശമുണ്ട്.

സാന്‍ഡി ഫോര്‍ഡിനും ഷാങ്കിലിനും ഇടയില്‍ എം 50 ഒരോ വഴിക്കും മൂന്ന് ലൈനുകളായി വീതികൂട്ടാനുള്ള മറ്റൊരു പദ്ധതിയും രൂപപെടുന്നുണ്ട്.എം 50 യില്‍ കൂടുതല്‍ ജംഗ്ഷനുകളില്‍ ടോള്‍പിരക്കാനും നീക്കമുണ്ട്.

എം 50 യില്‍ കൂടുതല്‍ ടോള്‍ പിരിക്കുന്നത് പൊതു യാത്രാ സംവിധാനം കൂടുതലായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനും സിറ്റിയിലെ പാര്‍ക്കിംഗ് നിരുത്സാഹപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്നാണ് വിശദീകരണം.ലഭ്യമായ വിവരം അനുസരിച്ച് എന്‍ ടി എ നിര്‍ദേശങ്ങളില്‍ ഏറ്റവും ആദ്യം നടപ്പാക്കുന്നത് ഇതായിരിക്കും. 

പൊതു ജനങ്ങള്‍ക്കും എല്ലാ തത്പ്പര കക്ഷികള്‍ക്കും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഈ നിര്‍ദ്ദേശങ്ങള്‍ റിവ്യൂ ചെയ്യുകയും സബ്മിഷനുകള്‍ സമര്‍പ്പിക്കുകയും ചെയ്യാം. നവംബര്‍ 13 വൈകുന്നേരം അഞ്ച് വരെ ലഭ്യമായ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ എല്ലാവരെയും എന്‍ റ്റി എ ക്ഷണിക്കുന്നു.ടോള്‍ കൂട്ടാനടക്കമുള്ള പദ്ധതികളോട് ഡബ്ലിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. 

Scroll To Top