Friday September 22, 2017
Latest Updates

പ്രൊഫ. എം. വൈ. യോഹന്നാന്റെ അയര്‍ലണ്ട് സന്ദര്‍ശനം:ഒരുക്കങ്ങള്‍ ആരംഭിച്ചു 

പ്രൊഫ. എം. വൈ. യോഹന്നാന്റെ അയര്‍ലണ്ട് സന്ദര്‍ശനം:ഒരുക്കങ്ങള്‍ ആരംഭിച്ചു 

യേശുക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്നവരുടെ കൂട്ടായ്മയാണ് ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്. (CRF) 

കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ‚ ആഭിമുഖ്യത്തില്‍ അയലണ്ടിലും യൂറോപ്പിന്റൈ‚ വിവിധ ഭാഗങ്ങളിലുമായി നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ വിവിധ പൗരസ്ത്യ സഭകളിലുള്ള സുവിശേഷ തല്‍പ്പരരായ ആളുകളും ഒരുമിച്ചു ചേരും. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിന്റെ‚ മുന്‍ പ്രിന്‍സിപ്പാളും അമൃധതാര വചന സുധ ടിവി പ്രഭാഷകനുമായ ലോകപ്രശസ്ത സുവിശേഷകന്‍ പ്രൊഫ. എം. വൈ. യോഹന്നാന്‍ സുവിശേഷ സന്ദേശം നല്‍കും.

മെയ് മാസം 23ന് ഡബ്ലിനിലും (3 pm 6.30 pm St.Lorcan’s Boys National School, Palmerstown) 24ന് കോര്‍ക്കിലും (2 pm 5 pm Bishopstown GAA Club) പ്രൊഫ. എം. വൈ. യോഹന്നാന്‍ പ്രസംഗിക്കും.

കൂടാതെ മെയ് 19ന് വിയന്നയില്‍ ആരംഭിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ 20ന് സ്വിററ്‌സര്‍ലന്റ്, 21ന് എഡിന്‍ബറോ, 22ന് ബെല്‍ഫാസ്റ്റ്, 25ന് മാഞ്ചസ്റ്റര്‍, 26ന് യോര്‍ക്ക്, 27ന് ഹെമല്‍ഹെംപ്സ്റ്റഡ്, 28ന് നോര്‍വിച്ച്, 29ന് ബെഡ്‌ഫോര്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. യൂറോപ്പ് കണ്‍വന്‍ഷന്‍‚ സമാപന കണ്‍വന്‍ഷന്‍ മെയ് 30, 31 തീയതികളിണ്‍ ലണ്ടന്‍ ഈസ്റ്റ് ഹാമില്‍ പ്ലാഷറ്റ്‌സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും. ബെല്‍ഫാസ്റ്റ്, ഡബ്ലിന്‍, കോര്‍ക്ക് (മെയ് 22, 23, 24) എന്നീ സ്ഥലങ്ങളില്‍ നടക്കുന്ന യോഗങ്ങളിലേക്കു യാത്രാ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

അധ്യാപകനായി സേവനം അനുഷ്ഠിക്കുമ്പോള്‍ തന്നെ പ്രഫ. എം. വൈ. യോഹന്നാന്‍ എന്ന സുവിശേഷ പ്രാസംഗികനെ ലോകം ശ്രദ്ധിച്ചുതുടങ്ങിയിരുന്നു. തുടര്‍ന്ന് കോളേജില്‍നിന്ന് വിരമിച്ച ശേഷം ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ‚ പ്രവര്‍ത്തനവുമായി സജീവമായി. ആശയറ്റ അനേകര്‍ക്ക് താങ്ങും തണലുമായി. മദ്യത്തിന്റയും കഞ്ചാവിന്റെയും പിടിയിലമര്‍ന്ന് അരാജകത്വവും ആക്രമണവും ആത്മഹത്യ പ്രവണതയും മൂലം അനുദിനം നശിച്ചുകൊണ്ടിരുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളെ സമാധാന ജീവിതത്തിിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചുവെന്നതാണ് പ്രഫ. എം. വൈ. യോഹന്നാനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിനും കിട്ടിയ ദൈവകൃപ. 

സഭകള്‍ ഭിന്നിക്കരുതെന്നുതന്നെയാണ് പ്രഫ. എം.വൈ. യോഹന്നാന്റെ‚ അഭിപ്രായം. ക്രിസ്തീയതയുടെ വളര്‍ച്ചയല്ല മറിച്ച്, വ്യക്തിപരമായ സ്വാധീനവും അധികാരവും വര്‍ധിപ്പിക്കല്‍ മാത്രമാണ് നേതൃത്വ സ്ഥാനത്തിരിക്കുന്നവര്‍ ഭിന്നിപ്പിക്കലിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹത്തിന് മടിയുമില്ല. പണമില്ലാത്തതുകൊണ്ട് സുവിശേഷവേല മുടങ്ങുകയില്ലെന്നും വിശുദ്ധരില്ലെങ്കില്‍ ദൈവവേല അസാധ്യമാകുമെന്നും പഠിപ്പിക്കുന്നു. ഇത്തരം സത്യങ്ങള്‍ വിളിച്ചുപറയുന്നതുകൊണ്ടുതന്നെയാണ് അദ്ദേഹം ക്രൂശിക്കപ്പെടുന്നതും. മതമോ സഭയോ മാറ്റലല്ല മറിച്ച് മനംമാറ്റമാണ് തന്റെ‚ ലക്ഷ്യമെന്ന് പലവട്ടം പറഞ്ഞിട്ടും നേതൃത്വം വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ല. ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണര്‍ത്താം. എന്നാണ്‍ ഉറക്കം നടിക്കുന്നവരെയോ ഇതേക്കുറിച്ചു പ്രഫ. എം. വൈ. യോഹന്നാന്റൈ‚ പ്രതികരണം ഇങ്ങനെയാണ്.

അദ്ദേഹത്തിന്റെ‚ ഇടവകയിലേക്ക് കടന്നുവന്നാല്‍തന്നെ സഭകളുടെ സഹവര്‍ത്തിത്വത്തിന് ഉദാഹരണമേറെ. പള്ളിത്തര്‍ക്കം മൂലം വിശ്വാസികള്‍ തമ്മിലടിക്കുന്ന ജില്ലയില്‍ തന്നെയാണ് വലമ്പൂര്‍ ഇടവകയും. എന്നാണ്‍ ഇവിടെ പള്ളിത്തര്‍ക്കമില്ല. നേരത്തേ ഓര്‍ത്തഡോക്‌സ്‌യാേക്കാബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നെന്നിലും എല്ലാ പ്രശ്‌നങ്ങളും പരസ്പരം പറഞ്ഞുതീര്‍ത്ത് സ്വത്തുക്കള്‍ പങ്കുവെച്ച് സമാധാനപരമായ ആരാധന നടത്തിവരികയാണിപ്പോള്‍. ഇരുവിഭാഗത്തിന്റെയും പള്ളികള്‍ നിര്‍മ്മിക്കുന്നതിന് നിര്‍ലോഭമായ സഹായമാണ് പ്രഫ. എം. വൈ. യോഹന്നാന്റെ ഭാഗത്ത് നിന്നുണ്ടായതും. ഇടവകയിലെ ഇരുവിഭാഗസ്ഥിലും പെട്ട ഭൂരിപക്ഷവും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിനോട് ചേര്‍ന്ന് നില്‍ക്കുന്നതും കണ്‍തുറന്ന് കാണേണ്ടതുതന്നെ. മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ‚ അടിയന്തിരാവശ്യം. ജീവിതത്തിന് രൂപാന്തരവും, സമാധാനവും നിത്യശാന്തിയും തരുന്ന യേശുക്രിസ്തുവിന്റൈ നിര്‍മ്മല സുവിശേഷം കേള്‍ക്കുവാന്‍ താങ്കളെ കുടുംബസമേതം ക്ഷണിക്കുന്നു. 

ട്വിങ്കിള്‍ ജോര്‍ജ്
0873267251
www.crfgospel.org/Europe/

 

Scroll To Top