Sunday February 26, 2017
Latest Updates

കല’യെ ‘കായിക’മാക്കി മണിയാശാന്‍, കാണികള്‍ കണ്‍ഫ്യൂഷനിലായി

കല’യെ ‘കായിക’മാക്കി മണിയാശാന്‍, കാണികള്‍ കണ്‍ഫ്യൂഷനിലായി

തൊടുപുഴ: ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ കാണികളെ കണ്‍ഫ്യൂഷനിലാക്കി മന്ത്രി എം.എം.മണി. കായികമാമാങ്കത്തിന് ആശംസയറിയിച്ച് പറഞ്ഞ് തുടങ്ങിയ മണിയാശാന്‍, കായികരംഗത്തെ ഇന്ത്യയുടെ പിന്നാക്കാവസ്ഥയെപ്പറ്റി സവിസ്തരം പ്രസംഗിച്ച്  കായികരംഗത്ത് ഇന്ത്യ വട്ടപ്പൂജ്യമാണെന്ന പറഞ്ഞ മന്ത്രി ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും സ്വര്‍ണ്ണം വാരിക്കൂട്ടുകയാണെന്ന് പറഞ്ഞുവെച്ചു. അമേരിക്കയും ചൈനയും മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഇന്ത്യയ്ക്കു മാത്രം വല്ല ഓടോ വെങ്കലമോ കിട്ടിയാലായി… മണിയാശാന്‍ കത്തിക്കയറി.

മണിയാശാന് പിഴവു പറ്റിയെന്ന് കേള്‍വിക്കാര്‍ക്ക് ബോധ്യമായി. അപ്പോള്‍ അതാ കലോത്സവമെന്ന പരാമര്‍ശം. അപ്പോള്‍ മണിയാശാന് തെറ്റ് ബോധ്യമായെന്ന് കാണികള്‍ ഉറപ്പിച്ചു.

വീണ്ടും കായികരംഗത്തേക്ക് ഒരു ചാട്ടം. ഇക്കുറി കാണികള്‍ ശരിക്കും കണ്‍ഫ്യൂഷനിലായി. കായിക ഉത്സവങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 10.45 ലക്ഷം രൂപ വകയിരുത്തിയെന്നു പറഞ്ഞതോടെ അബദ്ധം പറ്റിയതാണെന്ന് കാണികള്‍ക്ക് ഉറപ്പായി.

അവസാനം കലാത്സവത്തിലേക്ക് തിരിച്ചെത്തിയാണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. കലാപ്രതിഭകള്‍ക്ക് ആശംസകള്‍ നേരാനും മന്ത്രി മറന്നില്ല.

Scroll To Top