Saturday December 03, 2016
Latest Updates

എം 50 യില്‍ പ്രതിദിനം ഓടുന്നത് മൂന്നര ലക്ഷം വാഹനങ്ങള്‍,തിരക്ക് പരിഹരിക്കാന്‍ നടപടികള്‍ ഉടനെ

എം 50 യില്‍ പ്രതിദിനം ഓടുന്നത് മൂന്നര ലക്ഷം വാഹനങ്ങള്‍,തിരക്ക് പരിഹരിക്കാന്‍ നടപടികള്‍ ഉടനെ

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഏറ്റവും തിരക്കേറിയ റോഡായ എം 50യിലൂടെ മൂന്നര ലക്ഷം വാഹനങ്ങളാണ് ഓരോ ദിവസവും ഓടുന്നതെന്ന് വെളിപ്പെടുത്തല്‍.എം 50 യുടെ നവീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് ആരെയും അമ്പരിപ്പിക്കുന്ന വാഹനങ്ങളുടെ കണക്ക് അധികൃതര്‍ പുറത്തു വിട്ടത്.

എം 50 യില്‍ ഗതാഗതകുരുക്ക് രൂക്ഷമാകുന്നതിനാല്‍ പുതിയ ട്രാഫിക് സംവിധാനം ഒരുക്കുന്നതിനായി പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. വിവിധ വാഹനങ്ങള്‍ക്ക് സ്പീഡ് പരിധി നിശ്ചയിക്കും. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോള്‍ ഉണ്ടാകുന്ന ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായി പുതിയ സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തും. അപകടസാധ്യത കുറയ്ക്കുന്നതിനും ഗതാഗതസ്തംഭനം പരമാവധി ഇല്ലാതാക്കുന്നതിനുമായി പുതിയ ഓര്‍ബിറ്റല്‍ ബസ് റൂട്ട് തയാറാക്കും. സ്പീഡ് പരിധിയി നിശ്ചയിക്കുന്നതിലാണ് പ്രധാനമായും അടിയന്തര മാറ്റം വരുത്തുക. റോഡിലെ തിരക്കിനെ അടിസ്ഥാനമാക്കിയാണ് വേഗ പരിധി നിശ്ചയിക്കുകയെന്ന് ഗതാഗത മന്ത്രി പാസക്കല്‍ ഡോണഗ് പറഞ്ഞു. ഇത് നടപ്പാക്കാന്‍ മൂന്നു വര്‍ഷത്തോളം സമയം വേണ്ടി വരും.

അപകടസ്ഥലങ്ങളിലേക്ക് ഗാര്‍ഡമാര്‍ ഉടന്‍ എത്തുന്നതിനായി പുതിയ സംവിധാനമൊരുക്കും. 3,50,000ലധികം വാഹനങ്ങള്‍ പ്രതിദിനം എം 50യിലൂടെ ഓടുന്ന സാഹചര്യം പരിഗണിച്ചാണ് ഉടന്‍ പുതിയ ട്രാഫിക് പരിഷ്‌കരണത്തിനൊരുങ്ങുന്നത്. 

രാജ്യത്തിന്റെ സമ്പദ്ഘടനയിലെ മുന്നേറ്റവും വാഹനം സ്വന്തമാക്കുന്നവരുടെ എണ്ണവും കൂടിയതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. അടുത്ത വര്‍ഷം പുതിയ മേര്‍ജിംഗ് ലേഔട്ട് തയാറാക്കും. ഇപ്പോഴിത് N3, M1 എയര്‍പോര്‍ട്ട് ജംഗ്ഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നുണ്ട്. ഇത് ജംഗ്ഷനില്‍ നിന്ന് റോഡിലേക്ക് പ്രവേശിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ സമയം ലഭ്യമാക്കും. ഈ സംവിധാനം N4, N7, N81 ജംഗ്ഷനിലും നടപ്പാക്കുമെന്ന് മന്ത്രി ഡോണോഹേ പറഞ്ഞു.
ടാലയില്‍ നിന്നും സെന്റ് വിന്‌സന്റ്‌സിലേയ്ക്ക് ബസ് സര്‍വീസ് 
വെസ്റ്റ് ടാലയില്‍ നിന്നും ഫിര്‍ഹൗസ്,ബാല്ലിന്റീര്‍,ഡണ്‍ഡ്രം,വഴി സെന്റ് വിന്‌സന്റ്‌സ് ആശുപത്രിയ്ക്ക് അടുത്ത് യുസിഡി മെയിന്‍ കാമ്പസിലേയ്ക്ക് റൂട്ട് നമ്പര്‍ 175 ഉള്‍പ്പെടെ പുതിയ ഓര്‍ബിറ്റല്‍ ബസ് റൂട്ടുകള്‍ അടുത്ത വര്‍ഷം ആരംഭിക്കും.ഇവ ടാലയിലേയ്ക്ക് തുടര്‍ച്ചയായി സര്‍വീസ് നടത്തും.എം 50 യുടെ ഭാഗീകമായ പാരലല്‍ റോഡായും സിറ്റി സെന്റര്‍ ഭാഗത്തേയ്ക്ക് ഈ റോഡ് ഉപയോഗിക്കും.വേരിയബില്‍ സ്പീഡ് ലിമിറ്റ് സജ്ജമാക്കാന്‍ 30-40 മില്യന്‍ യൂറോ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്.









Scroll To Top