എം 50 യില്‍ ഓരോ ദിവസവും ഓടുന്നത് ഒന്നരലക്ഷം വാഹനങ്ങള്‍!

ഡബ്ലിന്‍:രാജ്യത്തെ തിരക്കേറിയ റോഡുകളിലൊന്നായ എം 50യില്‍ വാഹനപ്പെരുപ്പം. ദിവസേന 159,000 വാഹനങ്ങള്‍ വരെയാണ് ഇപ്പോള്‍ എം 50യിലെത്തുന്നത്. മൂന്നു വര്‍ഷം മുമ്പുള്ളതിനെക്കാള്‍ 25,000 വാഹനങ്ങളുടെ ആധിക്യമാണ് ഇത്. ഇത് ബ്ലോക്കുകള്‍ക്കും മറ്റ് പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നും ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലണ്ട് (ടി.ഐ.ഐ) പറയുന്നു.
കഴിഞ്ഞയാഴ്ച രാവിലെ തിരക്കുള്ള സമയത്ത് മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്ക് ഉണ്ടായിരുന്നു. ചെറിയ ആക്സിഡന്റുകളും ഉണ്ടായി. ‘ലോകത്തെ ഏറ്റവും വലിയ കാര്‍ പാര്‍ക്ക്’ എന്നാണ് ഒരാള്‍ ഈ ബ്ലോക്കിനെ ഫേസബുക്കില്‍ പരിഹസിച്ചത്. 45 കിലോമീറ്റര്‍ ദൂരമാണ് എം 50യ്ക്ക് ഉള്ളത്.