Monday May 29, 2017
Latest Updates

ഡബ്ലിനിലെ ഗതാഗതകുരുക്ക് :എം 50 യില്‍ വാഹന വേഗത നിയന്ത്രിക്കാന്‍ ആലോചന

ഡബ്ലിനിലെ ഗതാഗതകുരുക്ക് :എം 50 യില്‍ വാഹന വേഗത നിയന്ത്രിക്കാന്‍ ആലോചന

ഡബ്ലിന്‍:ഡബ്ലിന്‍ സിറ്റി മേഖലയിലെ ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിനായി തിരക്കേറിയ സമയങ്ങളില്‍ എം 50യില്‍ വാഹനവേഗത കുറയ്ക്കാന്‍ ആലോചന. അഞ്ചുവര്‍ഷം മുമ്പാണ് 100 കോടി യൂറോ ചെലവാക്കി റോഡുകള്‍ നവീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ വാഹനങ്ങളുടെ തിരക്ക് പ്രതിരോധിക്കാനുള്ള പദ്ധതി തയാറാക്കുകയാണ് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍. 

യാത്രക്കാര്‍ തങ്ങളുടെ വാഹനങ്ങളില്‍ മണിക്കൂറോളം ഗതാഗതകുരുക്കില്‍ അകപ്പെട്ട് കഴിയേണ്ടി വരുന്ന സാഹചര്യം വര്‍ധിച്ചുവെന്നും ഗതാഗതമന്ത്രി പാസ്‌കല്‍ ഡോണഗ് പറഞ്ഞു.

പെട്ടെന്നാണ് വാഹനങ്ങളുടെ എണ്ണം കൂടിയതെന്നും രാജ്യത്തിന്റെ സമ്പദ്സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കുടുതല്‍ പേര്‍ വാഹനങ്ങള്‍ സ്വന്തമാക്കിയതാണ് ഗതാഗതകുരുക്കിനു കാരണമായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തികരംഗം മെച്ചപ്പെട്ടപ്പോള്‍ പൊതുഗതാഗത സംവിധാനത്തില്‍ നിക്ഷേപം നടത്താന്‍ തയാറാകാത്തതില്‍ സര്‍ക്കാരിനും തെറ്റുപറ്റിയതായി അദ്ദേഹം സമ്മതിച്ചു.

എം 50 യിലെ വേഗപരിധി കുറച്ച് യുകെയിലെ എം 25 മാതൃകയില്‍ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയും പൊതുഗതാഗത സംവിധാനം വിപുലപ്പെടുത്തിയും രാജ്യത്ത് ഗതാഗതസംവിധാനം സുഗമമാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന മന്ത്രി ഡോണഗ് പറഞ്ഞു. 

Scroll To Top