Saturday August 19, 2017
Latest Updates

എം 50 ലോകത്തിലെ ഏറ്റവും വലിയ കാര്‍ പാര്‍ക്കിംഗ് ഏരിയായോ?ആശങ്ക പരത്തുന്ന അപകട പരമ്പര തുടരുന്നു

എം 50 ലോകത്തിലെ ഏറ്റവും വലിയ കാര്‍ പാര്‍ക്കിംഗ് ഏരിയായോ?ആശങ്ക പരത്തുന്ന അപകട പരമ്പര തുടരുന്നു

ഡബ്ലിന്‍:ഡബ്ലിനിലെ എം 50യില്‍ വാഹനാപകടങ്ങളുടെ പരമ്പര. കഴിഞ്ഞ ദിവസം രാവിലെ റെഡ് കൗവിനു സമീപം ആറു കാറുകള്‍ കൂട്ടിയിടിച്ചു. ബ്ലാംഗട്സ്ടൗണിലും കാറപകടം നടന്നു. ഈ ആഴ്ചയിലുടനീളം വിവിധ കാറപകടങ്ങളാണ് എം 50യില്‍ നടന്നത്. ഇത് മണിക്കൂറുകളോളം നീണ്ട ട്രാഫിക് ബ്ലോക്കുകള്‍ക്കും കാരണമായി.

ബ്ലോക്ക് മൂലം കഷ്ടപ്പെട്ട ജനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം ശക്തമാക്കിയിരിക്കുകയാണ്. ‘ലോകത്തെ ഏറ്റവും വലിയ കാര്‍ പാര്‍ക്ക്’ എന്നാണ് ഒരു ഡ്രൈവര്‍ എം 50യെ പരിഹസിച്ചത്. വളവുകളോ തിരിവുഖലോ ഇല്ലാത്ത എം 50യില്‍ ഇത്രയും അപകടങ്ങള്‍ നടക്കാന്‍ കാരണം ലെയ്ന്‍ തെറ്റിച്ച് വാഹനമോടിക്കുന്നതാണെന്നും ഒരാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൃത്യസമയത്ത് എത്താന്‍ കഴിയാത്ത, അപകടങ്ങള്‍ നിറഞ്ഞ എം 50 കൊണ്ട് എന്താണ് ഉപയോഗം എന്നാണ് ജനങ്ങള്‍ സര്‍ക്കാരിനോട് ചോദിക്കുന്നത്.

Scroll To Top