Monday December 05, 2016
Latest Updates

പ്രധാനമന്ത്രിയ്ക്ക് സ്വവര്‍ഗ വിവാഹം !

പ്രധാനമന്ത്രിയ്ക്ക് സ്വവര്‍ഗ വിവാഹം !

സ്വവര്‍ഗത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ലക്‌സംബെര്‍ഗ് പ്രധാനമന്ത്രി സേവിയര്‍ ബെറ്റല്‍. പദവിയിലിരിക്കെ സ്വവര്‍ഗ വിവാഹം നടത്തുന്ന ആദ്യത്തെ യൂറോപ്യന്‍ യൂണിയന്‍ നേതാവും ലെക്‌സംബെര്‍ഗ് പ്രധാനമന്ത്രിയുമാണ് സേവിയര്‍.
സ്വവര്‍ഗ വിവാഹത്തിന് രാജ്യം അനുവാദം നല്‍കിയ ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ വിവാഹമാണ് സേവിയര്‍ ബെറ്റലും ഗൗതിയര്‍ ഡെസ്റ്റെനെയും തമ്മില്‍ നടന്നത്. കഴിഞ്ഞ വര്‍ഷമാണ് ലക്‌സെംബെര്‍ഗില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയത്.
താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യപ്പെടുത്തിയ ലക്‌സംബെര്‍ഗിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് സേവിയര്‍(42). 2013 അവസാനത്തോടെയാണ് ഇയാള്‍രാജ്യത്തിന്റെ അധികാരപദം ഏറ്റെടുക്കുന്നത്.നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ തന്റെ ജീവിതപങ്കാളിയായി ഗൗതിയര്‍ ഡെസ്റ്റനെയെ തെരഞ്ഞെടുക്കുമെന്ന് സേവിയര്‍ ബെറ്റല്‍ കഴിഞ്ഞ വര്‍ഷം തന്നെ പ്രഖ്യാപിച്ചിരുന്നു. ബെല്‍ജിയത്തില്‍നിന്നുള്ള ആര്‍കിടെക്ടാണ് ഗൗതിയര്‍.

ലക്‌സംബെര്‍ഗ് ടൗണ്‍ ഹാളില്‍ നടന്ന സിവില്‍ സെറിമണിയിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.ലക്‌സംബര്‍ഗ് യൂറോപ്യന്‍ യൂണിയന്റെ അദ്ധ്യക്ഷ പദം ഏറ്റെടുക്കുന്നത് സംബന്ധിച്ച തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ഇവരുടെ ‘മധുവിധു’ജൂണിനു ശേഷമേ ഉണ്ടാകുകയുള്ളൂവെന്ന് സേവിയറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. 

യൂറോപ്പില്‍ സ്വവര്‍ഗ വിവാഹം ചെയ്ത നേതാക്കള്‍ വര്‍ദ്ധിച്ചു വരികയാണ്.2010ലാണ് ഐസ്ലാന്‍ഡ് പ്രധാനമന്ത്രി ജൊഹാന്നാ സിഗുര്‍ദര്‍ഡോറ്റിര്‍ സ്വവര്‍ഗവിവാഹം ചെയ്തത്. ഐസ്‌ലന്‍ഡ് യൂറോപ്പിലാണെങ്കിലും യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ല. യൂറോപ്യന്‍ യൂണിയനില്‍ താന്‍ ഗേ ആണെന്ന് ആദ്യമായി വിളിച്ചു പറഞ്ഞത് എലിയോ ഡി റൂപോയാണ്. ബെല്‍ജിയം പ്രധാനമന്ത്രിയായിരിക്കെയാണ് ഇദ്ദേഹം പ്രഖ്യാപനം നടത്തിയത്.കഴിഞ്ഞ ദിവസം സേവിയര്‍ ബെറ്റലിന്റെ വിവാഹ ചടങ്ങുകള്‍ക്ക് എലിയോ ഡി റൂപോയും എത്തിയിരുന്നു.mi gi

ഐറിഷ് പ്രസിഡണ്ട് മൈക്കില്‍ ഡി ഹിഗിന്‍സ് സ്വവര്‍ഗാനുരാഗിയാണെന്ന ഫോബ്‌സ് റിപ്പോര്‍ട്ട് വലിയ കോളിളക്കം സൃഷ്ട്ടിച്ചിരുന്നു.കേരളത്തിലെ എല്ലാ മാധ്യമങ്ങളിലും ഇത് വാരത്തയായിരുന്നു.പിന്നീട് ഫോബ്‌സ് പ്രസിഡണ്ടിനോട് മാപ്പ് അപേക്ഷിച്ചപ്പോള്‍ പത്രങ്ങള്‍ അതും വലിയ വാര്‍ത്തയാക്കി 

Scroll To Top