Saturday December 10, 2016
Latest Updates

ഡബ്ലിനിലെ ലുവാസ് സമരം പിന്‍വലിച്ചു

ഡബ്ലിനിലെ ലുവാസ് സമരം പിന്‍വലിച്ചു

ഡബ്ലിന്‍:സെന്റ് പാട്രിക്‌സ് ഡേയില്‍ നടത്താനിരുന്ന ലുവാസ് സമരം അവസാന നിമിഷം പിന്‍വലിച്ചു. ട്രാം സര്‍വ്വീസ് പ്രവര്‍ത്തിക്കും എന്ന കാര്യം ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. സിപ്റ്റു, ട്രാന്‍സ്‌ഡേവ് കക്ഷികള്‍ തമ്മില്‍ 28 മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്.
ശമ്പളം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഡ്രൈവര്‍മാരടക്കമുള്ള നാലില്‍ മൂന്ന് ഗ്രേഡ് ജീവനക്കാരും അംഗീകരിച്ചു.ജീവനക്കാരും മാനേജ്‌മെന്റും തമ്മിലുള്ള ചര്‍ച്ച വിജയമായതായി സിപ്റ്റു ഡിവിഷണല്‍ ഓര്‍ഗനൈസര്‍ ഓവന്‍ റെയ്ഡി പറഞ്ഞു. ലുവാസ് സര്‍വീസ് പ്രവര്‍ത്തിക്കുമെങ്കിലുംഅതേസമയം അടുത്ത ആഴ്ചത്തെ യോഗത്തിലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിക്കണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുകയുള്ളൂ എന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു

Scroll To Top