Friday December 09, 2016
Latest Updates

കോളജ് വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം വാരിക്കോരി നല്‍കി അയര്‍ലണ്ടിലെ ബാങ്കുകള്‍,ഫ്രീ പിസ,ജിം മെമ്പര്‍ഷിപ്പ് മുതല്‍ കാഷ് ബാക്ക് വരെ !

കോളജ് വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം വാരിക്കോരി നല്‍കി അയര്‍ലണ്ടിലെ ബാങ്കുകള്‍,ഫ്രീ പിസ,ജിം മെമ്പര്‍ഷിപ്പ് മുതല്‍ കാഷ് ബാക്ക് വരെ !

ഡബ്ലിന്‍:കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കാനൊരുങ്ങി ബാങ്കുകള്‍. ബാങ്കില്‍ അക്കൗണ്ട് എടുക്കാനെത്തുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രീ പിസ, ക്യാഷ് പേയ്മെന്റുകള്‍, പലിശ രഹിത ഓവര്‍ഡ്രാഫ്റ്റുകള്‍, ഫ്രീ ജിം മെമ്പര്‍ഷിപ്പ്, ഫീസ് ഇല്ലാതെ ബാങ്കിങ് ഇടപാടുകള്‍ എന്നിങ്ങനെ മോഹനവാഗ്ദാനങ്ങളാണ് ബാങ്കുകള്‍ നല്‍കുന്നത്. വരുന്ന ആഴ്ചകളില്‍ 50,000ഓളം വിദ്യാര്‍ത്ഥികളാണ് കോളജുകളില്‍ പ്രവേശനം നേടാനിരിക്കുന്നത്.

അതേസമയം വിദ്യാര്‍ത്ഥികള്‍ വളരെ സൂക്ഷിച്ചുവേണം ബാങ്ക് അക്കൗണ്ട് എടുക്കാനെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. വാഗ്ദാനങ്ങളില്‍ മയങ്ങി തട്ടിപ്പിനിരയാകരുത്.

ഫ്രീ കറന്റ് അക്കൗണ്ട് ബാങ്കിങ്, ഫ്രീ പിസ, മക്ഡൊണാള്‍ഡ്സ് മീല്‍സ്, ഹൈലോ വൗച്ചറുകള്‍ എന്നിവയാണ് ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഓഫറുകള്‍. കൂടാതെ സമ്മര്‍ ഫെസ്റ്റിവ് പാക്കും, ഫ്രീ ജിം മെമ്പര്‍ഷിപ്പും നല്‍കും. മെഡിസിന്‍, ലോ, അക്കൗണ്ടന്‍സി, കംപ്യൂട്ടിങ് എന്നിവ പഠിക്കുന്നവര്‍ക്ക് രണ്ടാം വര്‍ഷം മുതല്‍ ഒപിസി ലോണ്‍ നല്‍കാനും ബാങ്ക് പദ്ധതിയിട്ടിട്ടുണ്ട്.

ഫ്രീ ബാങ്കിങ്, പലിശരഹിത ഓവര്‍ ഡ്രാഫ്റ്റ് എന്നിവയാണ് എഐബി വിദ്യാര്‍ത്ഥികള്‍ക്കായി ഓഫര്‍ ചെയ്യുന്നത്. ജസ്റ്റ് ഈറ്റ് ടേക്ക് എവേ ഡെലിവറികളില്‍ എല്ലാ ആഴ്ചയും 20% ഡിസ്‌കൗണ്ടും വിദ്യാര്‍ത്ഥികള്‍ക്കായി ബാങ്ക് ഒരുക്കുന്നു.കോഴ്സ് കാലയളവില്‍ ഇന്ററസ്റ്റ് ഓണ്‍ലി റീപേയ്മെന്റ്സ് ലോണും ബാങ്ക് ല്യമാക്കും.

മറ്റൊരു പ്രമുഖ ബാങ്കായ കെബിസിയുടെ ഓഫര്‍ 100 യൂറോ ക്യാഷ് ആണ്. കറന്റ് അക്കൗണ്ട് എടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 40 യൂറോയും, ഡിസംബറിനുള്ളില്‍ 10 ഡെബിറ്റ് കാര്‍ഡ് ഇടപാട് നടത്തുകയാണെങ്കില്‍ 60 യൂറോയും ബാങ്ക് സമ്മാനമായി നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രീ എടിഎം ഇടപാടുകള്‍, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍, ഫ്രീ ക്വാര്‍ട്ടേര്‍ലി മെയിന്റനന്‍സ് എന്നിവയും ബാങ്ക് ഓഫര്‍ ചെയ്യുന്നു.

ഫ്രീ മെയിന്റനന്‍സ് ഫീസ്, ഫ്രീ ട്രാന്‍സാക്ഷന്‍സ്, ഡയറക്ട് ഡെബിറ്റ്, സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്സ് എന്നിവയ്ക്ക് ഫീ ഇല്ലാതിരിക്കുക, ഇന്ററസ്റ്റ് ഫ്രീ ഓവര്‍ ഡ്രാഫ്റ്റ്, കമ്മിഷന്‍ ഫ്രീ ട്രാവല്‍ മണി, സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് എന്നിവയാണ് അള്‍സ്റ്റര്‍ ബാങ്കിന്റെ ഓഫര്‍.

പെര്‍മനന്റ് ടിഎസ്ബിയുടെ സ്റ്റുഡന്റ് അക്കൗണ്ടുകള്‍ക്ക് ഫീ നല്‍കേണ്ടതില്ല. ഫ്രീ ക്വാര്‍ട്ടേര്‍ലി മെയിന്റനന്‍സ്, ഫ്രീ ഡയറക്ട് ഡെബിറ്റ് എന്നിവയാണ് മറ്റ് ഓഫറുകള്‍.

Scroll To Top