Sunday December 11, 2016
Latest Updates

കൂടുതല്‍ കാലം ജീവിക്കാന്‍ കോര്‍ക്കിലെ ലൂസിയമ്മൂമ്മ പറയുന്നത് കേട്ടോ !…. 

കൂടുതല്‍ കാലം ജീവിക്കാന്‍ കോര്‍ക്കിലെ ലൂസിയമ്മൂമ്മ പറയുന്നത് കേട്ടോ !…. 

കോര്‍ക്ക് :കുറേ പാലു കുടിക്കുകയും ഒരുപാടു നടക്കുകയും ചെയ്താല്‍ ദീര്‍ഘകാലം ജീവിച്ചിരിക്കാമെന്നാണ് കോര്‍ക്ക് നിവാസി ലൂസി കാര്‍തി പറയുന്നത്. ആള്‍ ചില്ലറക്കാരിയല്ല, ഇന്നലെ തന്റെ 105 മത് ജന്മദിനം അഘോഷിച്ച ശേഷമാണ് ലൂസിയമ്മൂമ്മ സ്വജീവിതാനുഭവത്തില്‍ നിന്നു തന്നെ പഠിച്ച കാര്യം പറയുന്നത്.

പിറന്നാളിന് ഐറിഷ് പ്രസിഡണ്ടിന്റെ കയ്യില്‍ നിന്നും സമ്മാനമായി കിട്ടിയ 2,540 യൂറോ ഭൂരിഭാഗവും ചിലവിട്ട് ഗംഭീര പാര്‍ട്ടി തന്നെ നടത്തികഴിഞ്ഞു ലൂസി. രാത്രി രണ്ടു മണിയായിട്ടും ഉറങ്ങാന്‍ പോലും തയ്യാറാവാതിരുന്ന ലൂസിയമ്മൂമ്മയെ തങ്ങള്‍ക്ക് നിര്‍ബന്ധിച്ചു പറഞ്ഞു വിടേണ്ടി വന്നുവെന്നാണ് പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ പറയുന്നത്.

വിക്ക്‌ലോയിലെ ഗ്ലെന്മാലൂരില്‍ 1910 ജനിച്ച ലൂസി അയര്‍ലണ്ടിലെ ഏറ്റവും പ്രായമുള്ള പൌരന്മാരില്‍ ഒരാളാണ്. ലൂസി അമ്മൂമ്മയുടെ സഹോദരങ്ങളെല്ലാം തന്നെ ദീര്‍ഘകാലം ജീവിച്ചിരുന്നവരാണ്. 91 വയസ്സുള്ള തെരേസ ടോമി മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. ഇവര്‍ മേരി മൌണ്ട് യൂണിവേഴ്‌സിറ്റിഹോസ്പിറ്റലിലെത്തി എപ്പോഴും ലൂസിയെ സന്ദര്‍ശിക്കാറുമുണ്ട്. ആദ്യം കോ കോര്‍ക്കിലെ ബിഷപ് ടൗണിലായിരുന്ന ലൂസി 101 വയസിനു ശേഷം ഇവിടെയാണ് താമസിക്കുന്നത്.

കുട്ടികള്‍ക്കു നല്‍കുന്ന ശാരീരിക ശിക്ഷ സംബന്ധിച്ച പുതുക്കിയ നിയമത്തില്‍ ഏറെ സന്തോഷവതിയാണ് ലൂസിയമ്മൂമ്മ . തന്റെ പഠന കാലത്തെല്ലാം കുട്ടികള്‍ക്ക് കഠിനമായ ശിക്ഷയായിരുന്നു ലഭിച്ചിരുന്നതെന്ന് ഓര്‍മ്മിച്ച ലൂസിയമ്മൂമ്മ ഇനി അതു പോലെ ഉണ്ടാവില്ല എന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു.!

zzzLucyCarty2_large

Scroll To Top