Wednesday December 07, 2016
Latest Updates

27 വര്‍ഷമായി ഒരേ നമ്പര്‍ ലോട്ടോയെടുത്ത ഏഴംഗ സംഘത്തെ തേടി അവസാനം ഭാഗ്യമെത്തി !

27 വര്‍ഷമായി ഒരേ നമ്പര്‍ ലോട്ടോയെടുത്ത ഏഴംഗ സംഘത്തെ തേടി അവസാനം ഭാഗ്യമെത്തി !

മുള്ളിംഗര്‍ : 27 വര്‍ഷമായി ഒരേ നമ്പറില്‍ ലോട്ടോയെടുത്ത സംഘത്തിന് ഒടുവില്‍ ഫസ്റ്റ് പ്രൈസ്. കൗണ്ടി വെസ്റ്റ് മീത്തിലെ മുള്ളിംഗറില്‍, ആഷ് റോഡിലുള്ള ടെസ്‌കോ സ്റ്റോറില്‍ നിന്നും ലോട്ടോയെടുത്ത ഏഴംഗ സംഘത്തിനാണ് ശനിയാഴ്ച്ചത്തെ നറുക്കെടുപ്പില്‍ 5,900,958 യൂറോ സമ്മാനമായി ലഭിച്ചത്.
പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സംഘത്തിലെ ഒരംഗം പറഞ്ഞത് 1988ല്‍ ലോട്ടോ തുടങ്ങിയതു മുതല്‍ തങ്ങള്‍ ഇതേ നമ്പറില്‍ ലോട്ടോയെടുത്തു കൊണ്ടിരിക്കുകയായിരുന്നുവെന്നാണ്. എന്നെങ്കിലും പ്രതിഫലം ലഭിക്കാതിരിക്കില്ല എന്ന ശുഭാപ്തി വിശ്വാസമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ തേടിയെത്തിയ ഈ ഭാഗ്യം സംഘത്തിന് വിശ്വസിക്കാനായിട്ടില്ല.

വെറും 56 യൂറോ മാത്രമായിരുന്നു ഇതിനു മുന്‍പ് ലഭിച്ച മികച്ച സമ്മാനം. 2,5,13,17,32,34 എന്നിവയാണ് ഭാഗ്യം കൊണ്ടുവന്ന നമ്പറുകള്‍. സമ്മാന തുക തങ്ങള്‍ ഏഴു പേരും തുല്യമായി വീതിച്ചെടുക്കുമെന്ന് സംഘം പറയുന്നു. ഒരാള്‍ക്ക് 842,994 യൂറോ വീതം ലഭിക്കും.

രണ്ടാഴ്ച്ചക്കിടെ ഇതു രണ്ടാമതാണ് ഭാഗ്യം മുള്ളിംഗറിലെത്തുന്നത്. മെയ് ഇരുപതാം തീയതി വെസ്റ്റ് മീത്തില്‍ നിന്നുള്ള ദമ്പതിമാര്‍ക്കും ലോട്ടോയടിച്ചിരുന്നു

Scroll To Top