Tuesday December 06, 2016
Latest Updates

ലൂക്കന്‍ ക്‌ളബ്ബിന്റെ ക്രിസ്മസ് നവവത്സരാഘോഷം ജനുവരി 9 ന് 

ലൂക്കന്‍ ക്‌ളബ്ബിന്റെ ക്രിസ്മസ് നവവത്സരാഘോഷം ജനുവരി 9 ന് 

ഡബ്‌ളിന്‍: ലൂക്കന്‍ മലയാളി ക്‌ളബിന്റെ നേതൃത്വത്തില്‍ ജനുവരി 9 ന് (ശനി) വൈകുന്നേരം നാലു മുതല്‍ 9 മണി വരെ പാമേഴ്‌സ് ടൌണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ ക്രിസ്മസ്, പുതുവത്സരാഘോഷം നടത്തുന്നു. 

ആഘോഷങ്ങളുടെ ഭാഗമായി സാന്റാ വരവേല്‍പ്പ്, ക്രിസ്മസ് കരോള്‍,നേറ്റിവിറ്റി ഷോ, മാര്‍ഗംകളി,
ഭരതനാട്യം, മോഹിനിയാട്ടം, ഫാന്‍സിഡ്രസ് , കോമഡി സ്‌കിറ്റ്, ശാസ്ത്രീയ നൃത്തങ്ങള്‍,സാംസ്‌കാരിക സമ്മേളനം,തുടങ്ങിയവ ആഘോഷ പരിപാടികളുടെ ഭാഗമായി അരങ്ങേറും.ക്രിസ്മസ് ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്. 

കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ പങ്കെടുക്കുന്ന വിവിധ പരിപാടികളുടെയും പണിപ്പുരയിലാണ് സംഘാടകര്‍. പ്രസിഡണ്ട് ഡൊമിനിക് സാവിയോയുടെ നേതൃത്വത്തില്‍ ആഘോഷപരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. 

വിശദ വിവരങ്ങള്‍ക്ക്: റോയി പേരയില്‍ (സെക്രട്ടറി) 0876694782, ജയന്‍ തോമസ് (ട്രഷറര്‍) 0872516360,ബിജു വൈക്കം(0834330409) ഷൈബു കൊച്ചിന്‍ (0876842091)രാജി ഡൊമിനിക് (0892137888)
വാര്‍ത്ത : രാജു കുന്നക്കാട്ട്


Scroll To Top