Wednesday January 24, 2018
Latest Updates

ലൂക്കനില്‍ ഇനി രണ്ടാം ഞായറാഴ്ച്ചയും സീറോ മലബാര്‍ കുര്‍ബാന 

ലൂക്കനില്‍ ഇനി രണ്ടാം ഞായറാഴ്ച്ചയും സീറോ മലബാര്‍ കുര്‍ബാന 

ഡബ്ലിന്‍ :സീറോ മലബാര്‍ സഭയുടെ ലൂക്കന്‍ മാസ് സെന്ററില്‍ എല്ലാ മാസവും മൂന്നു വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടുമെന്നു സഭാ ചാപ്ല്യന്‍ ഫാ.ആന്റണി ചീരംവേലി അറിയിച്ചു.നിലവില്‍ എല്ലാ മാസാദ്യ ഞായറാഴ്ചകളില്‍ 4 മണിക്കും, എല്ലാ മൂന്നാം ശനിയാഴ്ചകളില്‍ 10 മണിക്കുമാണ് വി കുര്‍ബാന നടത്തപ്പെടുന്നത്.ഇതിന് പുറമേ എല്ലാ മാസവും രണ്ടാം ഞായറാഴ്ചകളില്‍ വൈകിട്ട് 6 മണിയ്ക്കാണ് ലൂക്കന്‍ മാസ് സെന്ററില്‍ മൂന്നാം കുര്‍ബാന ആരംഭിക്കുന്നത്.

ജിംഗിള്‍ ബെല്‍സ് എന്ന ക്രിസമസ് ആഘോഷ പരിപാടിയിലൂടെ സമാഹരിച്ച തുക കാഞ്ഞിരപ്പള്ളി രൂപതയിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരു കുടുംബത്തിന് വീട് നിര്‍മ്മിക്കുവാന്‍ നല്‍കാനും ലൂക്കന്‍ മാസ് സെന്റര്‍ തീരുമാനിച്ചു

Scroll To Top