Wednesday June 28, 2017
Latest Updates

ലൂക്കന്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഏപ്രില്‍ 29 ശനിയാഴ്ച സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം

ലൂക്കന്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഏപ്രില്‍ 29 ശനിയാഴ്ച സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം

ഡബ്ലിന്‍: ലൂക്കന്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ലൂക്കന്‍ സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികം ഏപ്രില്‍ 29 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മണി മുതല്‍ പാമേഴ്സ് ടൌണ്‍ സെന്റ് ലോര്‍ക്കന്‍സ്(St.Lorcan’s) ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും.വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ ഫാ. ടോമി പാറാടിയില്‍ മുഖ്യാതിഥി ആയിരിക്കും.
സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപടികള്‍ അരങ്ങേറും വിവിധ ക്ലാസ്സുകളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്കും, സണ്‍ഡേ സ്‌കൂളില്‍ മുടക്കം വരാത്ത കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യും. സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരെയും ചടങ്ങില്‍ ആദരിക്കും.
വിവിധ കുടുംബ കൂട്ടയ്മകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഫുഡ് സ്റ്റാളില്‍ നിന്നും ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിനയോഗിക്കും ആഘോഷ പരിപാടികളിലേക്ക് ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ. ആന്റണി ചീരംവേലില്‍ MST അറിയിച്ചു.

Scroll To Top