Friday December 09, 2016
Latest Updates

കരോള്‍ സംഗീത മത്സരവും, കേക്ക് ബേക്കിംഗ് മത്സരവുമൊരുക്കി ലൂക്കന്‍ സമൂഹം:’ജിങ്കിള്‍ ബെല്‍സ്’ ഡിസംബര്‍ 19 ന് 

കരോള്‍ സംഗീത മത്സരവും, കേക്ക് ബേക്കിംഗ് മത്സരവുമൊരുക്കി ലൂക്കന്‍ സമൂഹം:’ജിങ്കിള്‍ ബെല്‍സ്’ ഡിസംബര്‍ 19 ന് 

ഡബ്ലിന്‍:സ്‌നേഹത്തിന്റെ ഊഷ്മള സന്ദേശവുമായി മറ്റൊരു ക്രിസ്മസ് കൂടി. ഓരോ പ്രവാസിയുടെയും മനസ്സില്‍  ഒരായിരം ഓര്‍മ്മകളുയര്‍ത്തുന്ന ക്രിസ്മസ് പഴമയിലേക്ക് ഒരു തിരനോട്ടം കൂടിയാണ്. ആട്ടവും പാട്ടുമൊക്കെയായി ക്രിസ്മസ്സിന് ഒന്നിച്ചു കൂടിയിരുന്ന പഴമയ്‌ക്കൊരു പുനര്‍ജനി. 

അത്തരമൊരു വേദികായാണ് ലൂക്കനിലെ സീറോ മലബാര്‍ മാസ് സെന്റര്‍ ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങളോട് അനുബന്ധിച്ച് ഒരുക്കുന്നത്.
ഗൃഹാതുരത്വം നിറഞ്ഞ കരോള്‍ ഗാനങ്ങളും കൊതിയൂറുന്ന ക്രിസ്മസ് കേക്കുകളാണ് ക്രിസ്മസിനെ മലയാളി മനസ്സില്‍ ആഘോഷമാക്കുന്നത്.ഉണ്ണിയെ പാടിയുണര്‍ത്താന്‍ വിശുദ്ധ സംഗീതവും,സന്തോഷം പകരാന്‍ മധുരവും. 

സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ ഡിസംബര്‍ 19 ശനിയാഴ്ച രാവിലെ 11.30 മുതല്‍ ഉച്ച കഴിഞ്ഞ് 4.00 വരെ നീളുന്ന ക്രിസ്മസ് ആഘോഷത്തില്‍ വിപുലമായ പരിപാടികളാണ് ലൂക്കന്‍ മാസ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്.

‘Lucan is Baking‘ എന്ന പരിപാടിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.അമ്പതില്‍ പരം മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന ഈയിനത്തില്‍ കൈ നിറയെ സമ്മാനങ്ങളാണ് ‘The Baking Queen‘ നെ കാത്തിരിക്കുന്നത്.

വിവിധ തരത്തിലുള്ള ക്രിസ്മസ് സ്റ്റാളുകള്‍, ഗെയിം സോണ്‍സ്, Face painting, ഫാമിലി ഫോട്ടോ വിത്ത് ഷൈജു ലൈവ് തുടങ്ങി ഒട്ടേറെ കൗതുകങ്ങള്‍ അണിയിച്ചൊരുക്കിയിട്ടുള്ള ഈ ക്രിസ്മസ് ആഘോഷം കുടുംബമായി പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു നവ്യാനുഭവമായിരിക്കും.

ഉച്ചക്ക് ശേഷം നടക്കുന്ന വാശിയേറിയ ക്രിസ്മസ് കരോള്‍ ഗാന മത്സരത്തില്‍ അഞ്ചു ടീമുകള്‍ അണിനിരക്കും. വിശ്വാസ് ഫുഡ്‌സ്, യൂറേഷ്യ, സ്‌പൈസ് ബസാര്‍, കുമോണ്‍, കോണ്‍ഫിഡന്റ് ട്രാവല്‍സ് തുടങ്ങിയവര്‍ സംയുക്തമായി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ഈ ക്രിസ്മസ് ആഘോഷത്തിന്റെ വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുക.

15 യൂറോ ( ഒരു കുടുംബത്തിന് 5 യൂറോ ഒരു വ്യക്തിക്ക് ) അടച്ച് പ്രവേശന വൗച്ചര്‍ സ്വന്തമാക്കുന്ന ഏതൊരു വ്യക്തിക്കും ഈ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാവുന്നതാണ്.പ്രവേശന വൗച്ചര്‍ വാങ്ങി പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെക്കാണുന്ന നമ്പരില്‍ ബന്ധപ്പെടുക: 
087 626 7619, 086 255 6617



Scroll To Top