Sunday January 21, 2018
Latest Updates

ലൂക്കനില്‍ മതബോധന വിദ്യാര്‍ഥികള്‍ക്കായി സെമിനാര്‍ ശനിയാഴ്ച്ച 

ലൂക്കനില്‍ മതബോധന വിദ്യാര്‍ഥികള്‍ക്കായി സെമിനാര്‍ ശനിയാഴ്ച്ച 

ഡബ്ലിന്‍ :ലൂക്കന്‍ സീറോ മലബാര്‍ മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഒക്‌റ്റോബര്‍ 18 (ശനിയാഴ്ച്ച ) മതബോധന വിദ്യാര്‍ഥികള്‍ക്കായി സെമിനാര്‍ നടത്തും.ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള സീനിയര്‍ വിഭാഗത്തിന്റെ സെമിനാറിന് ഫാ. ജോസഫ് വെള്ളനാലും, 3 മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള ജൂനിയര്‍ വിഭാഗത്തിന്റെ സെമിനാറിന് സില്‍ജോ തോമസും (ജീസസ് യൂത്ത്,അയര്‍ലണ്ട് )നേതൃത്വം നല്‍കും.രാവിലെ 9.30 ന് സെമിനാര്‍ ആരംഭിക്കും.

രണ്ടാം ശനിയാഴ്ചകളില്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയും,മാതാവിന്റെ നൊവേനയും പതിവുപോലെ നടത്തപ്പെടുമെന്ന് ചാപ്ല്യന്‍ ഫാ.മനോജ് പൊന്‍കാട്ടില്‍ അറിയിച്ചു.

വാര്‍ത്ത;റോയി പേരയില്‍ (പി ആര്‍ ഓ )

Scroll To Top