Saturday December 03, 2016
Latest Updates

ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാള്‍ഡിനു വന്‍വിജയം,പോര്‍ട്ട് ലീഷില്‍ ആദ്യ ജയം ഫിയനാ ഫാളിന്

ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാള്‍ഡിനു വന്‍വിജയം,പോര്‍ട്ട് ലീഷില്‍ ആദ്യ ജയം ഫിയനാ ഫാളിന്

ലൂക്കന്‍:ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാള്‍ഡിനു വന്‍വിജയം.ഡബ്ലിന്‍ മിഡ് വെസ്റ്റില്‍ 8621 വോട്ടു ക്വാട്ട വേണ്ടിയിരുന്നപ്പോള്‍ ഫ്രാന്‌സീസിന് 9028 വോട്ടു കിട്ടി.ഇവിടെ ഒന്നാം സ്ഥാനത്ത് എത്തിയത് ഷിന്‍ ഫെയിനിന്റെ ഇയോണ്‍ ഓ ബ്രോയിനാണ്.അദ്ദേഹത്തിന് 9782 വോട്ടു ലഭിച്ചു.

ഇയോണ്‍

ഇയോണ്‍

6979 വോട്ടു ലഭിച്ച ഫിയ്‌നാ ഫാളിന്റെ ജോണ്‍ കൂരാനും,പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റിന്റെ ജിനോ കെന്നി(4629)അടുത്ത സ്ഥാനങ്ങള്‍ക്കായി രണ്ടാം കൌണ്ടിലേയ്ക്ക് കടന്നു.നാല് പേരെയാണ് ഇവിടെ നിന്നും തിരഞ്ഞെടുക്കേണ്ടത്.ലേബര്‍ പാര്‍ട്ടിയുടെ ജോവന ടഫിയ്ക്ക് 2146 വോട്ടേ ലഭിച്ചുള്ളു.എട്ടാം സ്ഥനാത്താണ് അവര്‍

പോര്‍ട്ട്‌ലീഷ്:പോര്‍ട്ട് ലീഷില്‍ നിന്നുള്ള ആദ്യത്തെ വിജയിയായി ആദ്യ കൌണ്ടില്‍ നിന്നും ഫിയ്‌നാ ഫാളിന്റെ ഷോണ്‍ ഫ്‌ലീമിംഗ് തിരഞ്ഞെടുക്കപ്പെട്ടു.

Scroll To Top