Sunday December 04, 2016
Latest Updates

ലൂക്കന്‍ പൊന്നോണം വര്‍ണ്ണാഭമായി 

ലൂക്കന്‍ പൊന്നോണം വര്‍ണ്ണാഭമായി 

ഡബ്ലിന്‍: ലൂക്കന്‍ മലയാളി ക്ലബിന്റെ നേതൃത്വത്തില്‍ പാമേഴ്‌സണ്‍ സ്‌കൂള്‍ ഹാളില്‍ നടന്ന പൊന്നോണം പ്രൗഢഗംഭീരമായി. സോജന്‍ ജോസഫ് അത്തപ്പൂക്കളമൊരുക്കി. കായിക മത്സരങ്ങള്‍, തിരുവാതിര, ചെണ്ടമേളം, വഞ്ചിപ്പാട്ട്, നാടന്‍പാട്ട്, ഗാനമേള, നൃത്തനൃത്ത്യങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഗൃഹാതുരത്വത്തിന്റെ മധുരസ്മരണകള്‍ ഉണര്‍ത്തി. റ്റോം കോട്ടയം വേഷമിട്ട മാവേലിമന്നന്‍ ശ്രദ്ധേയമായി.

ജൂനിയര്‍ സെര്‍ട്ട് പരീക്ഷയില്‍ മികച്ച വിജയം നേടിയ ആല്‍ബിന്‍ ബെന്നിയെ ലിസമ്മ വര്‍ഗീസ് കളത്തിപ്പറമ്പില്‍ മൊമെന്റോ നല്‍കി ആദരിച്ചു. ഹരികുമാര്‍(തിരുവനന്തപുരം), രഞ്ജിത് വര്‍മ്മ എന്നിവര്‍ സമ്മാനവിതരണം നടത്തി. ഡൊമിനിക് സാവിയോ, റോയി പേരയില, ജയന്‍ തോമസ്, സെബാസ്റ്റിയന്‍ കുന്നുംപുറം, ബിജു മാടവന, റെജി കുര്യന്‍, മാത്യൂസ് ചേലക്കല്‍, സണ്ണി ഇളംകുളത്ത്, ബിനോയി ജോസഫ്, ലിജോ അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കി. റോയല്‍ കാറ്ററിംഗ് ഓണസദ്യയൊരുക്കി.

വാര്‍ത്ത : രാജു കുന്നക്കാട്ട്/ ഫോട്ടോ ബെന്നി ജോസഫ് on lu 2 on lu la on lu 3 on lu 5

Scroll To Top