Saturday December 03, 2016
Latest Updates

ലൂക്കനില്‍ ഓണാഘോഷം സെപ്റ്റംബര്‍ 12 ന്,ഒരുക്കങ്ങളായി 

ലൂക്കനില്‍ ഓണാഘോഷം സെപ്റ്റംബര്‍ 12 ന്,ഒരുക്കങ്ങളായി 

ലൂക്കനില്‍ ഓണാഘോഷം സെപ്റ്റംബര്‍ 12 ന്,ഒരുക്കങ്ങളായി

ഡബ്ലിന്‍: ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 12 ശനിയാഴ്ച രാവിലെ 10 മുതല്‍ പാള്‍മേഴ്‌സ്ടൗണ്‍ സെ.ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ പൊന്നോണം ആഘോഷിക്കുന്നു.

അത്തപ്പൂക്കളം, കായിക മത്സരങ്ങള്‍, വടംവലി ,വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയെത്തുടര്‍ന്ന് മാവേലി മന്നന് വരവേല്‍പ്പ്,പുലികളി, ചെണ്ടമേളം, തിരുവാതിര, ഭരതനാട്യം,സംഘനൃത്തങ്ങള്‍,ഓണപ്പാട്ട്,നാടന്‍പാട്ട്,ഗാനമേള, സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും.

പ്രസിഡണ്ട് ഡൊമനിക് സാവിയോയുടെ നേതൃത്വത്തില്‍ റോയ് പേരയില്‍, ജയന്‍ തോമസ്, ബിജു ഇടക്കുന്നത്ത്, തോമസ് കളത്തിപ്പറമ്പില്‍, റെജി കുര്യന്‍, സെബാസ്റ്റ്യന്‍ കുന്നുംപുറം, ഷിബു കൊച്ചിന്‍, ലിജോ അലക്‌സ്, ജോണ്‍സണ്‍ ചക്കാലയ്ക്കല്‍, മാത്യുസ് ചേലയ്ക്കന്‍, ബിജു മാടവന, ജിപ്‌സണ്‍ ജോസഫ്, സോജന്‍ ജോസഫ്, തമ്പി മത്തായി, ടോമി അട്ടിയില്‍, സണ്ണി ഇളംകുളത്ത്, ജോസ് മത്തായി, ബിനോയി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റോയ് പേരയില്‍ 0876694782
രാജി ഡൊമനിക് – 0892137888
ബിജു ഇടക്കുന്നത്ത് – 0834330409

വാര്‍ത്ത:രാജു കുന്നക്കാട്ട്

Scroll To Top