Tuesday December 06, 2016
Latest Updates

ലൂക്കന്‍ മലയാളി സമൂഹത്തിന് ഇത് പത്താം പൊന്നോണം,ഒരു മനസോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു

ലൂക്കന്‍ മലയാളി സമൂഹത്തിന് ഇത് പത്താം പൊന്നോണം,ഒരു മനസോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു

ഡബ്ലിന്‍: 2006 ല്‍ ആരംഭിച്ച ലൂക്കന്‍ മലയാളി ക്ലബിന്റെ പത്താം വാര്‍ഷികം പ്രമാണിച്ച് ലൂക്കന്‍ മലയാളി സമൂഹം ഒന്നായി ഒരേ മനസോടെ ഈ വര്‍ഷത്തെ ഓണാഘോഷത്തിനൊരുങ്ങുന്നു. പ്രധാന ഓണാഘോഷം സെപ്റ്റംബര്‍ 17 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറു വരെ പാമേഴ്സ് ടൗണ്‍ സെന്റ് ലോര്‍കന്‍സ് സ്‌കൂളില്‍ നടത്തപ്പെടുമെന്നു പ്രസിഡന്റ് ഡൊമിനിക് സാവിയോ, സെക്രട്ടറി റോയി പേരയില്‍, ട്രഷറര്‍ ജയന്‍ തോമസ് എന്നിവര്‍ അറിയിച്ചു.
രാജു കുന്നക്കാട്ട്, റോയി കുഞ്ചലക്കാട്ട് എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായി 33 അംഗ ഓണാഘോഷ പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചു. സെപ്റ്റംബര്‍ നാലിനു അത്തം നാളില്‍ അത്തപ്പൂക്കള മത്സരം പായസ മത്സരം എന്നിവയോടെ ഓണാഘോഷത്തിനു തുടക്കമാവും.
സെപ്റ്റംബര്‍ ആറ് ഏഴ് തീയതികളിലായി കാര്‍ഡ് ഗെയിം മത്സരങ്ങളും, സെപ്റ്റംബര്‍ എട്ടിനു വനിതകള്‍ക്കായുള്ള മത്സരങ്ങളും, സെപ്റ്റംബര്‍ ഒന്‍പതിനു കുട്ടികള്‍ക്കായുള്ള ഡ്രോയിങ് പെയിന്റിങ് കളറിങ് മത്സരങ്ങളും നടക്കും. സെപ്റ്റംബര്‍ പത്തിനു കുട്ടികള്‍ക്കായുള്ള കായിക മത്സരങ്ങളുമുണ്ട്.
സെപ്റ്റംബര്‍ 13 നു ചെസ് മത്സരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തപ്പെടും. സെപ്റ്റംബര്‍ 15 നു ദമ്പതിമാര്‍ക്കായുള്ള വിവിധ മത്സരങ്ങളും നടക്കും. സെപ്റ്റംബര്‍ 16 ന് കുട്ടികള്‍ക്കായുള്ള പ്രസംഗ മത്സരം മുതിര്‍ന്നവര്‍ക്കു കവിതാ പാരായണ മത്സരം തുടങ്ങിയവ നടക്കും.
17 നു രാവിലെ കായിക മത്സരങ്ങള്‍ വടംവലി എന്നിവയ്ക്കു ശേഷം ഓണസദ്യ. തുടര്‍ന്നു മാവേലി മന്നന് വരവേല്‍പ്പ്, ഓണപ്പാട്ട്, വഞ്ചിപ്പാട്ട്, തിരുവാതിര, ഓട്ടംതുള്ളല്‍, ഓണസ്‌കിറ്റ്, മാര്‍ഗംകളി, ഒപ്പന, കോണ്‍കളി, ശാസ്ത്രിയ നൃത്തങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്, ഡബ്സ്മാഷ് എന്നിവ ഗൃഹാതുരത്തത്തിന്റെ അലയൊലികള്‍ ഉയര്‍ത്തും.
വിവരങ്ങള്‍ക്ക്
ഡൊമിനിക് സാവിയോ – 0872364365
റോയി കുഞ്ചലക്കാട്ട് – 0892319427
റെജി കുര്യന്‍ – 08777788120
വാർത്ത:രാജു കുന്നക്കാട്ട് 

 

Scroll To Top