Sunday December 11, 2016
Latest Updates

ഓണാഘോഷത്തിന് പായസ മത്സരവുമായി ലൂക്കന്‍ മലയാളി ക്ലബ്ബ്

ഓണാഘോഷത്തിന് പായസ മത്സരവുമായി ലൂക്കന്‍ മലയാളി ക്ലബ്ബ്

ഡബ്ലിന്‍: ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ പത്താം വാര്‍ഷികത്തില്‍ നടത്തുന്ന പത്ത് ദിവസത്തെ ഓണാഘോഷങ്ങള്‍ക്ക് സെപ്റ്റംബര്‍ 4 ന് തിരിതെളിയും. ലൂക്കന്‍ ബുഷ് സെന്ററില്‍ വൈകിട്ട് 5.15 ന് അത്തപ്പൂക്കള മത്സരവും പായസ മത്സരവും നടത്തപ്പെടും.

അത്തപ്പൂക്കള മത്സരത്തിന് ഒറ്റയ്ക്കോ ഗ്രൂപ്പായോ മത്സരിക്കാം. ഓണപ്പായസ മത്സരവും അന്നേ ദിവസം നടക്കും. പങ്കെടുക്കുന്നവര്‍ വീടുകളില്‍ വച്ച് പാചകം ചെയ്ത ശേഷം ഒരു പാത്രത്തിലാക്കി ബുഷ് സെന്ററില്‍ എത്തിക്കണം. അത്തപ്പൂക്കള മത്സരം സ്പോണ്‍സര്‍ ചെയ്യുന്നത് ഓസ്‌ക്കാര്‍ ട്രാവല്‍സും പായസ മത്സരത്തിന് ക്യാഷ് പ്രൈസ് നല്‍കുന്നത് റോയല്‍ കാറ്ററിംഗുമാണ്.

സെപ്റ്റംബര്‍ 17 നാണ് പ്രധാന ഓണാഘോഷം.
വിശദ വിവരങ്ങള്‍ക്ക്:
റോയി പേരയില്‍ – 0876694782
സോജന്‍ വര്‍ഗീസ് – 0879867063
ജാന്‍സി ജോണ്‍സണ്‍ – 0877763202

വാര്‍ത്ത :രാജു കുന്നക്കാട്ട്

Scroll To Top