Sunday February 19, 2017
Latest Updates

ലൂക്കനില്‍ ഫെബ്രുവരി 26 ന് നൈറ്റ് വിജില്‍:ഫാ:വിനോയി പൈക്കാട്ട് നയിക്കും

ലൂക്കനില്‍ ഫെബ്രുവരി 26 ന് നൈറ്റ് വിജില്‍:ഫാ:വിനോയി പൈക്കാട്ട് നയിക്കും

ഡബ്ലിന്‍: പ്രമുഖ വചന പ്രഘോഷകന്‍ ഫാ.വിനോയി പൈക്കാട്ടിന്റെ നേതൃത്വത്തില്‍ ജീസസ് യൂത്ത് നൈറ്റ് വിജില്‍ ഈ മാസം 26 ന് ലൂക്കനില്‍ നടക്കും. നാഗ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാ.വിനോയി ദൈവശാസ്ത്ര വിദഗ്ധനും വരദാനങ്ങള്‍ നിറഞ്ഞ ബൈബിള്‍ പണ്ഡിതനുമാണ്. ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതിന് യൂറോപ്പിലെത്തിയ ഫാ.വിനോയി നൈറ്റ് വിജിലില്‍ വചന സന്ദേശം നല്‍കുന്നതിനൊപ്പം ആരാധനയ്ക്കും നേതൃത്വം നല്‍കും.

വെള്ളിയാഴ്ച രാത്രി 10.25 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയില്‍ ആരംഭിക്കുന്ന മലയാളം നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന, കുമ്പസാരം തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എന്നീ മൊബൈല്‍ നമ്പറുകളില്‍ ലഭ്യമാണ്.

Scroll To Top