Friday December 02, 2016
Latest Updates

ലൂക്കന്‍ നൈറ്റ് വിജില്‍:ഫാ.ബോബിറ്റും ഫാ.പ്രിന്‍സും നേതൃത്വം നല്‍കും

ലൂക്കന്‍ നൈറ്റ് വിജില്‍:ഫാ.ബോബിറ്റും ഫാ.പ്രിന്‍സും നേതൃത്വം നല്‍കും

ഡബ്ലിന്‍ : ജീസസ് യൂത്ത് നൈറ്റ് വിജിലില്‍ അയര്‍ലണ്ടില്‍ പുതിയതായെത്തിയ ഫാ.ബോബിറ്റും ഫാ.പ്രിന്‍സും വചന സന്ദേശം നല്‍കും.കമീലിയന്‍ സഭാംഗങ്ങളായ ഫാ.ബോബിറ്റും ഫാ.പ്രിന്‍സും ആത്മീയ ശുശ്രൂഷകള്‍ക്കായി അടുത്തയിടെയാണ് അയര്‍ലണ്ടില്‍ എത്തിയത്.

ഈ മാസം 21 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്സി പള്ളിയിലാണ് നൈറ്റ് വിജില്‍. വെള്ളിയാഴ്ച രാത്രി 10.25 ന് ആരംഭിക്കുന്ന നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും.

എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എീ നമ്പറുകളില്‍ ലഭ്യമാണ്.
.

Scroll To Top