Thursday December 08, 2016
Latest Updates

ലൂക്കനില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം 

ലൂക്കനില്‍  ക്രിസ്തുമസ് പുതുവത്സരാഘോഷം 

ലൂക്കന്‍: ലൂക്കന്‍ മലയാളി ക്ലബിന്റെ ക്രിസ്മസ് നവവത്സരാഘോഷം ജനുവരി 10 ന് ( ശനി) വൈകിട്ടു നാലുമുതല്‍ 10 വരെ പാമേഴ്‌സ് ടൗണ്‍ സെന്റ്. ലോര്‍ക്കന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തപ്പെടും 

സാന്റ് വരവേല്‍പ്പ്, ലൈവ് നേറ്റിവിറ്റി ഷോ, മാര്‍ഗം കളി, ലഘുനാടകം, കോമഡി സ്‌കിറ്റ്, സിനിമാറ്റിക് ഡാന്‍സ്, ശാസ്ത്രീയ നൃത്തം, സാംസ്‌കാരിക സമ്മേളനം, ക്രിസ്മസ് ഡിന്നര്‍ തുടങ്ങിയവ ഉണ്ടായിരിക്കും 

കുട്ടികളും മുതിര്‍ന്നവരും അടക്കം 20 ഓളം പേര്‍ പങ്കെടുക്കുന്ന നേറ്റിവറ്റി ഷോയുടെയും മറ്റ് പരിപാടികളുടെയും പണിപ്പുരയിലാണ് സംഘാടകര്‍. ക്രിസ്തുമസ് പുതുവത്സര ആഘോഷ സമ്മേളനത്തില്‍ ലൂക്കന്‍ ക്ലബ് പ്രസിഡണ്ട് ഡൊമനിക് സാവിയോ അധ്യക്ഷത വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 
റോയി പേരയില്‍ (സെക്രട്ടറി) : 087 6694 782
ജയന്‍ കൊട്ടാരക്കര (ട്രെഷറര്‍) : 087 2516 360
രാജി ഡൊമനിക് : 087 2137 888

വാര്‍ത്ത : രാജു കുന്നക്കാട്ട്

Scroll To Top