Thursday December 08, 2016
Latest Updates

അപൂര്‍വ്വ ജീവികളെ മോഷ്ടിച്ച ലൂക്കനിലെ കൗമാരക്കാരന്‍ പിടിയില്‍

അപൂര്‍വ്വ ജീവികളെ മോഷ്ടിച്ച ലൂക്കനിലെ കൗമാരക്കാരന്‍ പിടിയില്‍

ഡബ്ലിന്‍:ഡബ്ലിനിലെ ലൂക്കന്‍ ലൈബ്രറിയില്‍ പ്രദര്‍ശനത്തിനു വച്ച അപൂര്‍വ്വയിനം ജീവികളെ മോഷ്ടിച്ച കുറ്റത്തിന് 17കാരന്‍ പിടിയില്‍. 1,600 യൂറോ വിലമതിക്കുന്ന റിനോ ഇഗ്വാന, 85 യൂറോ വിലയുള്ള മെക്സിക്കന്‍ റെഡ് നീ ടറാന്റുല ചിലന്തി, 65 യൂറോ വില വരുന്ന ഏഷ്യന്‍ ഫോറസ്റ്റ് സ്‌കോര്‍പിയോണ്‍ എന്നിവയെയാണ് കഴിഞ്ഞ ജൂലൈ 21ന് ഈ 17കാരന്‍ മോഷ്ടിച്ചത്. ഇയാളെ കഴിഞ്ഞ ദിവസം ഡബ്ലിന്‍ ചില്‍ഡ്രണ്‍സ് കോര്‍ട്ടില്‍ ഹാജരാക്കി.loop

മോഷണം നടന്ന അതേദിവസം തന്നെ ഗാര്‍ഡ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസും ഇയാള്‍ക്കെതിരെയുണ്ട്. താന്‍ മോഷ്ടിച്ച ജീവികളെ തിരികെ നല്‍കിയിട്ടുണ്ട് എന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. അമ്മയോടൊപ്പമായിരുന്നു 17കാരന്‍ കോടതിയിലെത്തിയത്. കേസ് വാദം കേള്‍ക്കാനായി ഈ മാസം അവസാനത്തേയ്ക്ക് മാറ്റി

Scroll To Top