Tuesday December 06, 2016
Latest Updates

ലൂക്കന്‍ സീറോ മലബാര്‍ യൂണിറ്റിന്റെ ‘JINGLE BELLS 2016 ‘ഡിസംബര്‍ 18 ഞായറാഴ്ച

ലൂക്കന്‍ സീറോ മലബാര്‍ യൂണിറ്റിന്റെ ‘JINGLE BELLS 2016 ‘ഡിസംബര്‍ 18 ഞായറാഴ്ച

ഡബ്ലിന്‍:മാനവരാശിയുടെ രക്ഷയ്ക്കു വേണ്ടി ഭൂമിയില്‍ ജാതനായ ദൈവപുത്രന്റെ ജന്മദിനത്തെ വരവേല്‍ക്കുവാന്‍ ഡബ്ലിന്‍ ലൂക്കനിലെ സീറോ മലബാര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജിംഗില്‍ ബെല്‍സ് (‘JINGLE BELLS 2016’)പ്രത്യേക ക്രിസ്മസ് പരിപാടി ഒരുക്കുന്നു.

ഡിസംബര്‍ 18 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയോടു കൂടി പമേഴ്സ് ടൌണ്‍ സെന്റ് ലോര്‍ക്കന്‍സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടികള്‍ നടത്തപ്പെടുന്നത്.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ലൂക്കന്‍ കൂട്ടായ്മയിലെ അംഗങ്ങളുടെ Home made കേക്ക് മത്സരവും,കൂട്ടായ്മയിലെ ഓരോ യൂണിറ്റിന്റെയും ക്രിസ്തുമസ് കരോള്‍ മത്സരവും നടക്കും.

ഉണ്ണിയേശുവിന്റെ പിറവിയു ടെ ദൃശ്യാവിഷ്‌കാരവും സാന്തയുടെ വരവും ക്രിസ്തുമസ് ഡിന്നറും ‘JINGLE BELLS 2016 ‘നെ കൂടുതല്‍ മനോഹരമാക്കും.

ഏററവും മികച്ച കേക്കുകള്‍ ലേലം ചെയ്തു കിട്ടുന്ന തുക, നാട്ടിലെ ചരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കും.

ക്രിസ്തുമസ് ആഘോഷം വന്‍ വിജയമാക്കുവാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടായിരിക്കണമെന്നു ഫാ.ആന്റണി ചീരംവേലില്‍ ((089)453 8926)ജോണ്‍സണ്‍ ചക്കാലയ്ക്കല്‍ (087)130 0309)(Programme Cordinator) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Scroll To Top