Friday December 02, 2016
Latest Updates

ലൂക്കനില്‍ തിരുന്നാളും വാര്‍ഷികാഘോഷവും ഞായറാഴ്ച

ലൂക്കനില്‍ തിരുന്നാളും വാര്‍ഷികാഘോഷവും ഞായറാഴ്ച

ഡബ്‌ളിന്‍: ലൂക്കന്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെയും വി .തോമ്മാശ്ലീഹായുടേയും വി .അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാളും,കുടുംബ യുണിറ്റുകളുടെ വാര്‍ഷികവും സെപ്തംബര്‍ 11 ഞായറാഴ്ച ലൂക്കന്‍ ഡിവൈന്‍ മേഴസി ചര്‍ച്ചില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.

സെപ്റ്റംബര്‍ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആഘോഷമായ റാസ കുര്‍ബ്ബാനയാണ് ഈ വര്‍ഷം തിരുന്നാളിന് അര്‍പ്പിക്കപ്പെടുന്നത്.ഫാ.ജോസഫ് കറുകയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.ഇടവക വികാരി ഫാ: ആന്റണി ചീരംവേലില്‍ ,മുന്‍ വികാരിയായിരുന്ന ഫാ: തങ്കച്ചന്‍ പോള്‍ ഞാളിയത്ത് എന്നിവര്‍ റാസകുര്‍ബാനയില്‍ സഹകാര്‍മ്മികരായിരിക്കും.

സീറോ മലബാര്‍ കുര്‍ബ്ബാനയുടെ ഏറ്റവും ആഘോഷകരമായ രൂപമാണ് റാസ. സ്ലീവാ ചുംബനം റാസയുടെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്.

തിരുന്നാള്‍ റാസയ്ക്കു ശേഷം തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഉണ്ടായിരിക്കും.

വൈകീട്ട് 5 .30 നു പാല്‍മെര്‍സ് ടൗണ്‍ സെന്റ്: ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ വച്ച് ഇടവകയിലെ വേദപാഠത്തിന്റെയും എല്ലാ ഭക്തസംഘടനകളുടെയും വാര്‍ഷിക ആഘോഷ പരിപാടികള്‍ ആരംഭിക്കും.ഫാ: തങ്കച്ചന്‍ പോളും,ഫാ:ജോസഫ് കറുകയിലും, മുഖ്യാതിഥികളായിരിക്കും.

ഫാ: ജോസഫ് വെള്ളനാല്‍ അണിയിച്ചൊരുക്കുന്ന ‘ഇരുള്‍ പരക്കുന്ന പകലുകള്‍’ എന്ന നാടകവും,ഷൈബു ജോസഫ് അവതരിപ്പിക്കുന്ന കഥാപ്രസംഗം,സിജു കുര്യന്‍ നേതൃത്വം നല്‍കുന്ന ‘ഓനച്ചന്റെ ദര്‍ശനം’എന്ന നാടകം,ഫിജി സാവിയോ അരങ്ങിലെത്തിക്കുന്ന നൃത്തങ്ങള്‍,മറ്റു കലാപരിപാടികള്‍ എന്നിവ വാര്‍ഷിക ആഘോഷങ്ങളോട് അനുബന്ധിച്ചു നടത്തപ്പെടും.സമ്മാനദാനവുംതുടര്‍ന്ന് 8.30 ന് സ്‌നേഹവിരുന്നോടു കൂടി പരിപാടികള്‍ സമാപിക്കും.

തിരുന്നാള്‍-വാര്‍ഷികദിനാഘോഷങ്ങളുടെ വിജയത്തിനുവേണ്ടി സെക്രട്ടറി ജിമ്മി ടോം ട്രസ്റ്റിമാരായ സുനില്‍ വര്‍ഗ്ഗീസ് , ജയന്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

തിരുന്നാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്ക്‌ചേര്‍ന്ന് പരിശുദ്ധ അമ്മയുടേയും വിശുദ്ധരുടേയും മാദ്ധ്യസ്ഥം അപേക്ഷിക്കുവാനും ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ആന്റണി ചീരംവേലില്‍ അഭ്യര്‍ത്ഥിച്ചു.

Scroll To Top