Sunday December 11, 2016
Latest Updates

ലൂക്കന്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ തിരുനാളും വാര്‍ഷികദിനാഘോഷവും സെപ്തംബര്‍ 11 ഞായറാഴ്ച

ലൂക്കന്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ തിരുനാളും വാര്‍ഷികദിനാഘോഷവും സെപ്തംബര്‍ 11 ഞായറാഴ്ച

ഡബ്ലിന്‍:ലൂക്കന്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെയും വി .തോമ്മാശ്ലീഹായുടേയും വി .അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാളും,കുടുംബ യുണിറ്റുകളുടെ വാര്‍ഷികവും സെപ്തംബര്‍ 11 ഞായറാഴ്ച ലൂക്കന്‍ ഡിവൈന്‍ മേഴസി ചര്‍ച്ചില്‍ വച്ച് ഭക്ത്യാദരപൂര്വ്വം ആഘോഷിക്കുന്നു.

സെപ്റ്റംബര്‍ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഫാ.ജോസഫ് കറുകയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുന്നാള്‍ റാസയോടുകൂടി തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും.ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മുന്‍ ചാപ്ല്യന്‍ ഫാ.പോള്‍ തങ്കച്ചന്‍ ഞാളിയത്ത് തിരുനാള്‍ സന്ദേശം നല്‍കും.
ദിവ്യബലിക്ക് ശേഷം പരിശുദ്ധഅമ്മയുടെയും വി.തോമ്മാശ്ലീഹായുടേയും വി.അല്‍ഫോന്‍സാമ്മയുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് പ്രദക്ഷിണം ഉണ്ടായിരിക്കും.

വൈകുന്നേരം 5 മണിക്ക് പാമേഴ്സ് ടൌണ്‍ സെന്റ് ലോര്‍കന്‍സ് ബോയ്‌സ് നാഷണല്‍ സ്‌കൂള്‍ ഹാളില്‍ വാര്‍ഷികദിനാഘോഷ പരിപാടികള്‍ക്ക് തിരി തെളിയും.ഫാ.പോള്‍ തങ്കച്ചന്‍ ഞാളിയത്ത്,ഫാ.ജോസഫ് കറുകയില്‍, എന്നിവര്‍ ചടങ്ങിലെ മുഖ്യ അതിഥികള്‍ ആയിരിക്കും.

വാര്‍ഷിക പൊതുയോഗം കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍ സമ്മാനദാനം തുടര്‍ന്ന് 8.30 ന് സ്‌നേഹവിരുന്നോടു കൂടി പരിപാടികള്‍ സമാപിക്കും.

തിരുന്നാള്‍-വാര്‍ഷികദിനാഘോഷങ്ങളുടെ വിജയത്തിനുവേണ്ടി സെക്രട്ടറി ജിമ്മി,ട്രസ്റ്റിമാരായ സുനില്‍ വര്‍ഗ്ഗീസ് , ജയന്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഈ തിരുന്നാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്ക്‌ചേര്‍ന്ന് പരിശുദ്ധ അമ്മയുടേയും വിശുദ്ധരുടേയും മാദ്ധ്യസ്ഥം അപേക്ഷിക്കുവാനും ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയുന്നതായി ചാപ്‌ളയിന്‍സ് ഫാ. ആന്റെണി ചീരംവേലില്‍,ഫാ.ജോസ് ഭരണിക്കുളങ്ങര എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത :കിസാന്‍ തോമസ് (പി ആര്‍ ഓ)luxan fea

Scroll To Top