Sunday December 04, 2016
Latest Updates

ലൂക്കന്‍ മേഖലയിലെ പ്രൈമറി സ്‌കൂള്‍ പ്രവേശനത്തിന് ഇനി ഏക ജാലകം

ലൂക്കന്‍ മേഖലയിലെ പ്രൈമറി സ്‌കൂള്‍ പ്രവേശനത്തിന് ഇനി ഏക ജാലകം

ലൂക്കന്‍ :ലൂക്കനിലും സമീപമുള്ള കൌണ്ടി ഡബ്ലിനിലെയും നാല് പ്രൈമറി സ്‌കൂളുകള്‍ ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ഏകീകൃത പ്രവേശനത്തിനുള്ള സൗകര്യം ഒരുക്കുന്നു. ആഡംസ് ടൗണ്‍, എസ്‌ക്കര്‍, ഗ്രിഫീന്‍ വാലി, ലൂക്കാന്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ ‘എഡ്യൂക്കേറ്റ് ടുഗദര്‍ സ്‌കൂളുകള്‍’ ആണ് പ്രവേശനത്തിന് ഏകജാലകം ഒരുക്കുന്നത്. കുഞ്ഞുങ്ങള്‍, അടുത്ത സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കാതെവരുമ്പോള്‍, ലൂക്കനില്‍ എവിടെയെങ്കിലും ഉള്ള സ്‌കൂളുകളില്‍ ചേരേണ്ടി വരുമെന്നതിനാല്‍ അതിനായി വെവ്വേറെ അപേക്ഷ നല്‍കേണ്ട സ്ഥിതി അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. 

രക്ഷാകര്‍ത്താക്കള്‍ നാല് സ്‌കൂളുകളുടേയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയ്ക്ക് മുമ്പാകെ അപേക്ഷ നല്‍കണം. കുട്ടികളുടെ പ്രായം, അവരുടെ സഹോദരങ്ങള്‍ അവിടെ പഠിക്കുന്നുണ്ടോ, വീടുമായുള്ള അകലം എന്നിവയുടെ അടിസ്ഥാനത്തില്‍ അഡ്മിഷന്‍ ലഭിക്കും. ഇത് ആദ്യമായാണ് ഈ റ്റി എസ് സ്‌കൂളകളില്‍ ഒരു പൊതു പൊതു പ്രവേശന സംവിധാനം നിലവില്‍ വരുന്നത്.

Scroll To Top