Monday December 05, 2016
Latest Updates

ഡബ്ലിനിലെ കലാകാരന്മാരുടെ ബൈബിള്‍ നാടകം യൂടൂബില്‍ റിലീസ് ചെയ്തു

ഡബ്ലിനിലെ കലാകാരന്മാരുടെ ബൈബിള്‍ നാടകം യൂടൂബില്‍ റിലീസ് ചെയ്തു

ഡബ്ലിന്‍:അയര്‍ലണ്ടിലെ ലൂക്കനില്‍ കലാകാരന്മാരുടെ കൂട്ടായ്മ അവതരിപ്പിച്ച ബൈബിള്‍നാടകം’നീതിയുടെ കൊടുങ്കാറ്റ്’ യൂ ടൂബില്‍ റിലീസ് ചെയ്തു.

രാജു കുന്നക്കാട്ട് രചനയും,ഫാ.ജോസഫ് വെള്ളനാല്‍ സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന നാടകം മികച്ച നിലവാരം പുലര്‍ത്തി.പീഡാനുഭവത്തിന്റെ പാശ്ചാത്തലത്തിലുള്ള വികാരനിര്‍ഭരമായ സംഭവങ്ങളാണ് നാടകത്തിന്റെ പ്രമേയം.

ബൂമോണ്ടില്‍ നടത്തപ്പെട്ട ഡബ്ലിന്‍ ബൈബിള്‍ കലോത്സവവേദിയിലും,ലൂക്കന്‍ തിരുനാളിനോട് അനുബന്ധിച്ചും നാടകം ഇതിനകം അരങ്ങത്തെത്തി.
ഷൈബുകൊച്ചിന്‍(അന്നാസ്)ബിജു ഇടക്കുന്നത്ത്(പീലാത്തോസ്)രാജു കുന്നക്കാട്ട്(കയ്യഫാസ്)ഡൊമിനിക് സാവിയോ(ലോങ്കിനോസ്)ഏലിയാമ്മ ജോസഫ് കളപ്പുരയ്ക്കല്‍(ക്ലോഡിയ)രാജി ഡൊമിനിക്ക്(വെറോനിക്ക)ജോണ്‍സണ്‍ ചക്കാലയ്ക്കല്‍(പത്രോസ്)ബെന്നി ജോസഫ് അടാറ്റുകാരന്‍ (യോഹന്നാന്‍)ജിപ്‌സന്‍ ജോസ്(അരിമത്തിയക്കാരന്‍ ജോസഫ്)തോമസ് കളത്തിപ്പറമ്പില്‍(ഗമാലിയേല്‍)ബിനോയി കുടിയിരിക്കല്‍(സൈന്യാധിപന്‍ അലക്‌സാണ്ടര്‍)സണ്ണി ഇളംകുളത്ത്(പെട്രോണിയസ്)ഷാജി ആര്യമണ്ണില്‍(അപ്പോളോസ്)എന്നിവരാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്.

ശബ്ദലേഖനം ശ്യാം ഇസാദും ചമയം അജിത് കേശവനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ജയന്‍ തോമസ്, റോയി പേരയില്‍, റെജി കുര്യന്‍, മാത്യൂസ് ചേലയ്ക്കല്‍, ദീപു ആന്‍ഡ്രോത്ത് എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. ഡബ്ലിന്‍ നാടകവേദിയിലെ അംഗങ്ങളായ ഈ കലാകാരന്മാര്‍ ഒരു സാമൂഹ്യ നാടകവുംകൂടി അവതരിപ്പിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണ്.

Scroll To Top