Thursday December 08, 2016
Latest Updates

ലൂക്കന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്  ഞായറാഴ്ച ഫിംഗ്ലസില്‍

ലൂക്കന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്  ഞായറാഴ്ച ഫിംഗ്ലസില്‍

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ മണ്ണില്‍ ആവേശത്തിന്റെ തിരയിളക്കം സമ്മാനിച്ചുകൊണ്ടു വീണ്ടുമൊരു ക്രിക്കറ്റ് വസന്തകാലം വരവായി. ലൂക്കന്‍ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന അഞ്ചാമത് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അയര്‍ലണ്ടിലെ ഏറ്റവും മികച്ച 12 ടീമുകള്‍ ജൂലൈ 10 നു ഞായറാഴ്ച ലുക്കന്‍ / ഫിംഗ്ലസ് മൈതാനിയില്‍ മാറ്റുരക്കും.
വിജയികള്‍ക്ക് കോണ്‍ഫിഡന്റ് ട്രാവല്‍ നല്‍കുന്ന എവറോളിംഗ് ട്രോഫിയും യുറേഷ്യ സൂപ്പര്‍മാര്‍ക്കറ്റ് നല്‍കുന്ന ക്യാഷ് അവാര്‍ഡും സമ്മാനമായി ലഭിക്കുന്നു .രണ്ടാം സ്ഥാനക്കാര്‍ക്കു ലൂക്കന്‍ ക്രിക്കറ്റ് ക്ലബ് നല്‍കുന്ന ട്രോഫിയും സെവന്‍ സീസ് വെജിറ്റബിള്‍സ് നല്‍കുന്ന ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.കൂടാതെ ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാന്‍, മികച്ച ബൗളര്‍ , ഫൈനലിലെ മികച്ച താരം എന്നിവര്‍ക്കായി പ്രതേക സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. സ്പൈസ് ബസാര്‍ EIR പ്രിന്റ്‌സ് തുടങ്ങി സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തപെടുന്ന ടൂര്‍ണമെന്റ് ആസ്വദിക്കാനായി അയര്‍ലണ്ടിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിബി മാത്യു – 087 616 2940
മഹേഷ് പിറവം – 089 450 8509
ബിജു റോമന്‍ – 086 725 4305

Scroll To Top