Friday December 09, 2016
Latest Updates

ലൂക്കന്‍ ക്രിക്കറ് : കെ സി സിയ്ക്ക് വിജയ കിരീടം

ലൂക്കന്‍ ക്രിക്കറ് : കെ സി സിയ്ക്ക് വിജയ കിരീടം

ലൂക്കന്‍ : ലൂക്കന്‍ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച അഞ്ചാമതു ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ അത്യന്തം ആവേശം നിറഞ്ഞ ഫൈനല്‍ മല്‍സരത്തില്‍ കരുത്തരായ ഗ്ലാഡിയേറ്റേഴ്സിനെതിരേ ഒരു പന്തു ബാക്കി നില്‍ക്കെ കെ സി സി വിജയം നേടി.8 ഓവറില്‍ ഗ്ലാഡിയേറ്റേഴ്‌സ് ഉയര്‍ത്തിയ 38 എന്ന വിജയലക്ഷ്യം ഒരു പന്തും 2 വിക്കറ്റും ബാക്കി നില്‍ക്കെ കെ സി സി സ്ട്രൈക്കര്‍സ് നേടുമ്പോള്‍ ലൂക്കന്‍ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച 5 ടൂര്‍ണമെന്റുകളില്‍ 3 ലും വിജയികളാകുക എന്ന അപൂര്‍വ്വ നേട്ടം കൈവരിക്കാനും കെ സി സി സ്ട്രൈക്കേഴ്‌സിനായി.

ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ച് ആയി തെരെഞ്ഞെടുക്കപ്പെട്ട കെ സി സി യുടെ അഖില്‍ റോബിന്‍ തന്നെയാണ് ടുര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാന്‍ , കൂടാതെ ടൂര്‍ണമെന്റിലെ മികച്ച ബൗളര്‍ ആയി ഗ്ലാഡിയേറ്റേഴ്‌സിലെ വിമലും തിരഞ്ഞെടുക്കപ്പെട്ടു. വിജയികളായ കെ സി സി ക്കു കോണ്‍ഫിഡന്റ് ട്രാവല്‍ എവറോളിങ് ട്രോഫിയും യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റ് നല്‍കിയ 301 യൂറോയും സമ്മാനമായി ലഭിച്ചു . രണ്ടാം സ്ഥാനക്കാരായ ഗ്ലാഡിയേറ്റേഴ്‌സിനു ലൂക്കന്‍ ക്രിക്കറ്റ് ക്ലബ് റണ്ണേഴ്സ് അപ് ട്രോഫിയും 7 സീസ് ,സ്പൈസ്ബസാര്‍ &ഇ ഐ ആര്‍ പ്രിന്റ്സ് സ്‌പോണ്‍സര്‍ ചെയ്ത 201 യൂറോയും സമ്മാനമായി ലഭിച്ചു.

മുന്‍പു നടന്ന സെമി ഫൈനലില്‍ കെ സി സി ക്ക് ലൂക്കന്‍ ക്രിക്കറ്റ് ക്ലബ് എല്‍ സി സി യും ഗ്ലാഡിയേറ്റേഴ്‌സിനു എല്‍ സി സി ബ്ലാസ്റ്റേഴ്‌സും ആയിരുന്നു എതിരാളികള്‍ . വാശിയേറിയ ക്രിക്കറ്റ് മത്സരങ്ങളും സില്‍വര്‍ കിച്ചന്‍ ഫുഡ് സ്റ്റാളും കാണികള്‍ക്കു നവ്യാനുഭവമായിരുന്നു.
വാര്‍ത്ത: പോള്‍ വര്‍ഗ്ഗീസ്

Scroll To Top