Wednesday June 28, 2017
Latest Updates

ലൂക്കന്‍ ക്‌ളബ് ഈസ്റ്റര്‍ ,വിഷു ആഘോഷവും ,ഡാന്‍സ് അരങ്ങേറ്റവും 22ന്

ലൂക്കന്‍ ക്‌ളബ് ഈസ്റ്റര്‍ ,വിഷു ആഘോഷവും ,ഡാന്‍സ് അരങ്ങേറ്റവും 22ന്

ഡബ്ലിന്‍ :ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 22ന് ശനിയാഴ്ച വൈകിട്ടു 6 മണിയ്ക്ക് പമേഴ്സ്ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ ഈസ്റ്റര്‍ &വിഷു ആഘോഷം നടത്തപ്പെടും.

വര്‍ണപ്പകിട്ടാര്‍ന്ന കലാസന്ധ്യയില്‍ 4കുട്ടികളുടെ ഡാന്‍സ് അരങ്ങേറ്റവും,ഗാനമേളയും സ്‌കിറ്റും നടക്കും.പ്രശസ്ത നര്‍ത്തകി മീന പുരുഷോത്തമന്റെ ശിഷ്യരായ റിയ ഡൊമിനിക് ,ആഷ്ലിന്‍ ബിജു, റോസ് മരിയ റോയ് ,റിയ സെബാസ്റ്റ്യന്‍ എന്നീ കുട്ടികളാണ് ഡാന്‍സ് രംഗ പ്രവേശം നടത്തുന്നത് .ഡിന്നറും ആഘോഷത്തിന്റെ ഭാഗമാണ് .
എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രസിഡന്റ് ബിജോയി കുടിയിരിക്കല്‍ ,സെക്രട്ടറി ജയന്‍ തോമസ് ,ട്രഷറര്‍ ജിപ്‌സണ്‍ ജോസ് എന്നിവര്‍ അറിയിച്ചു .
വിവരങ്ങള്‍ക്ക് :
ലിജൊ അലക്‌സ് 
വാര്‍ത്ത :രാജു കുന്നക്കാട്ട്

Scroll To Top