Wednesday May 24, 2017
Latest Updates

ലൂക്കന്‍ പള്ളിയില്‍ ജൂണ്‍ 5 ന് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി കുര്‍ബാന അര്‍പ്പിക്കും

ലൂക്കന്‍ പള്ളിയില്‍ ജൂണ്‍ 5 ന് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി കുര്‍ബാന അര്‍പ്പിക്കും

ഡബ്ലിന്‍: ലൂക്കന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ജൂണ്‍ അഞ്ചിന് ഇടവക മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി കുര്‍ബാന അര്‍പ്പിക്കും.
നമസ്‌കാരം ഉച്ചയ്ക്ക് 1. 30 ന് ആരംഭിക്കും. അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ 2. 15 ന് വി. കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന. ആശിര്‍വാദം. തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് അടിസ്ഥാനത്തിലുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും.ഇതേ തുടര്‍ന്ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്. അയര്‍ലണ്ടിലെ എല്ലാ വിശ്വാസികളെയും തിരുമേനിയുടെ ഇടവക സന്ദര്‍ശനത്തിനോടനുബന്ധിച്ചുള്ള വി. കുര്‍ബാനയിലേക്ക് ഭക്തിപൂര്‍വ്വം പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നു.
പള്ളിയുടെ അഡ്രസ്സ്
Lucan Presbyterian Church, Lucan Village, Co. Dublin
കൂടുതല്‍ വിവരങ്ങള്‍ക്ക്:ഫാ.നൈനാന്‍ കുര്യാക്കോസ് (വികാരി) 0877516463, നിഗു കുരുവിള(ട്രസ്റ്റി) 0872811125, തോമസ് എബ്രഹാം (സെക്രട്ടറി) 0877576769

വാര്‍ത്ത:ബിനോയ്‌ ഫിലിപ്പ് 

Scroll To Top