Saturday December 10, 2016
Latest Updates

ലൂക്കന്‍ മലയാളികള്‍ നിര്‍മ്മിച്ച ഒരു ക്രിസ്മസ് കേക്ക് വിറ്റുപോയത് 1100 യൂറോയ്ക്ക് !

ലൂക്കന്‍ മലയാളികള്‍ നിര്‍മ്മിച്ച ഒരു ക്രിസ്മസ് കേക്ക് വിറ്റുപോയത് 1100 യൂറോയ്ക്ക് !

ലൂക്കന്‍:ഒരു ക്രിസ്മസ് കേക്കിന് എന്ത് വില വരും?
ഏഴു യൂറോ ..കൂടിയാല്‍ പത്തു യൂറോ 
എന്നാല്‍ ലൂക്കനിലെ മലയാളികള്‍ ഒരു കേക്ക് വിറ്റ വില കേട്ട് ഞെട്ടരുത്.1100 യൂറോയ്ക്കാണ് ഏതാണ്ട് ഒരു കിലോഗ്രാം ഭാരം മാത്രം വരുന്ന ക്രിസ്മസ് കേക്ക് ലേലത്തില്‍ പോയത്.

ക്രിസ്മസ് ആഘോഷങ്ങളോട് അനുബന്ധിച്ച് ലൂക്കന്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച ‘ജിങ്കിള്‍ ബെല്‍സ്’ വേദിയിലാണ് വാശിയേറിയ ലേലം വിളിയിലൂടെ കേക്കിന്റെ വില കുതിച്ചുയര്‍ന്നത്.5 യൂറോ വീതം വര്‍ദ്ധിപ്പിച്ചു വിളിച്ചു ലേലത്തില്‍ പങ്കെടുക്കാവുന്ന വിധമാണ് ലേലം ക്രമീകരിച്ചിരുന്നത്.

ഒന്നാം സ്ഥാനം

ഒന്നാം സ്ഥാനം

 
‘Lucan is Baking’ എന്ന പരിപാടിയുടെ ഭാഗമായി .അമ്പതില്‍ പരം മത്സരാര്‍ഥികള്‍ പങ്കെടുത്ത കേക്ക് ബേക്കിംഗ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കേയ്ക്കിനാണ് ഇത്ര ബമ്പന്‍ വില വന്നത്.ഒന്നാം സ്ഥാനം ലഭിച്ച കേക്കിന് 250 യൂറോ വരെയേ വില വന്നുള്ളൂ.ഒന്നാം സ്ഥാനത്തിനുള്ള ‘The Baking Queen’ പട്ടം നേടിയത് ആഡംസ് ടൌണ്‍ യൂണിറ്റിലെ ഷീബാ ഷാറ്റ്‌സാണ്. ‘The Baking Queen’ റണ്ണര്‍ അപ്പായി തിരഞ്ഞെടുക്കപ്പെട്ട ലേഖാ സുനില്‍(ലിഫ്ഫി വാലി) നിര്‍മ്മിച്ച കേക്കാണ് 1100 ന്റെ മികവ്  നേടിയത്.

കേരളത്തിലെ ഏതാനം നിരാലംബരായ വ്യക്തികള്‍ക്ക് വേണ്ടി സഹായധനം ശേഖരിക്കാനുള്ള ചാരിറ്റിയായാണ് ‘ജിങ്കിള്‍ ബെല്‍സിനോട് അനുബന്ധിച്ച് ഒരുക്കിയിരുന്നത്.കേക്ക് ബേക്കിംഗ് മത്സരത്തില്‍ കേക്കുകള്‍ വിറ്റു കിട്ടിയ പണവും,ഗെയിം സോണിലൂടെ ലഭിച്ചതടക്കമുള്ള മറ്റു സംഭാവനകളും ചാരിറ്റിയിലേയ്ക്ക് കൈമാറും.
ഇന്ന് ( ശനിയാഴ്ച) രാവിലെ 11.30 മുതല്‍ വൈകിട്ട് വരെ നീണ്ട ക്രിസ്മസ് ആഘോഷത്തില്‍ വിപുലമായ പരിപാടികളാണ് ലൂക്കന്‍ മാസ് സെന്റര്‍ ഒരുക്കിയിരുന്നത്.ഫാ.ആന്റണി ചീരംവേലി,ഫാ.ജോസഫ് വെള്ളനാല്‍, ഫാ.ഷിജി(മൈനൂത്ത്)എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ നേറ്റിവിറ്റി പ്ലേയില്‍ നാല്‍പ്പതോളം പേര്‍ പങ്കാളികളായി. 
ക്രിസ്മസ് കരോള്‍ ഗാനമത്സരത്തില്‍ എല്‍സ്‌ഫോര്‍ട്ട് ടീം ഒന്നാം സ്ഥാനവും,ലിഫ്ഫിവാലി ടീം രണ്ടാം സ്ഥാനവും നേടി.വിശ്വാസ് ഫുഡ്‌സ്, യൂറേഷ്യ, സ്‌പൈസ് ബസാര്‍, കുമോണ്‍, കോണ്‍ഫിഡന്റ് ട്രാവല്‍സ് തുടങ്ങിയവര്‍ സംയുക്തമായി സ്‌പോണ്‍സര്‍ ചെയ്തിരുന്നതിനാല്‍ ക്രിസ്മസ് ആഘോഷത്തിന്റെ മൊത്തം  വരുമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുക.fir ca3




Scroll To Top