Tuesday December 06, 2016
Latest Updates

നാളെ ലൂക്കനിലേയ്ക്ക് പോരുമ്പോള്‍ ഒരുങ്ങി പോരുക…കാര്‍ണിവല്‍ വേദിയില്‍ കുടുംബങ്ങള്‍ക്കായി സൗജന്യ ഫോട്ടോ സെഷനും !

നാളെ ലൂക്കനിലേയ്ക്ക് പോരുമ്പോള്‍ ഒരുങ്ങി പോരുക…കാര്‍ണിവല്‍ വേദിയില്‍ കുടുംബങ്ങള്‍ക്കായി സൗജന്യ ഫോട്ടോ സെഷനും !

ഡബ്ലിന്‍:നാളെ ലൂക്കനില്‍ നടത്തപ്പെടുന്ന കേരളാ ഹൗസ് കാര്‍ണിവല്‍ വേദിയിലേയ്ക്ക് എത്തുന്നവരെ തേടി അയര്‍ലണ്ടിലെ ഒരു മികച്ച പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍ കാത്തിരിപ്പുണ്ടാവും.നിങ്ങളുടെയും കുടുംബത്തിന്റെയും ഒരു ഫോട്ടോ സൌജന്യമായി എടുത്ത് നല്കാനാണ് ഇദ്ദേഹത്തിന്റെ കാത്തിരിപ്പ് ! കുടുംബങ്ങള്‍ക്കു മാത്രമല്ല, സുഹൃത്തുകള്‍ക്കും, ഗ്രൂപ്പുകള്‍ക്കുമൊക്കെ ഫോട്ടോയെടുപ്പിക്കാം!കൂട്ടുകാരെ കിട്ടിയില്ലെങ്കില്‍ വേണമെങ്കില്‍ ഒറ്റയ്ക്കുമാവാം.(പാസ് പോര്‍ട്ട് സൈസ് ഫോട്ടോ ആവില്ലെന്ന് മാത്രം!)

അയര്‍ലണ്ടിലെ ഫോട്ടോഗ്രാഫര്‍മാര്‍ കനത്ത ചാര്‍ജ് വാങ്ങുമ്പോഴാണ് കാര്‍ണിവല്‍ ഗ്രൗണ്ടില്‍ സൗജന്യമായി ഫോട്ടോവാഗ്ദാനവുമായി ഈ അഭ്യൂദയാകാംക്ഷിയെത്തുന്നത്.മണിഗ്രാമാണ് സൗജന്യ ഫോട്ടോ സെഷന്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്.
നാളെ രാവിലെ 8 മണിക്ക് ലൂക്കന്‍ വില്ലേജില്‍ ആരംഭിക്കുന്ന കാര്‍ണിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുന്നത് ഉപ പ്രധാനമന്ത്രി ഫ്രാന്‍സീസ് ഫിത്സ് ജറാല്‍ഡാണ്. കാര്‍ണിവലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഡബ്ലിന്‍ മലയാളികളുടെ മഹോത്സവ വേദിയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Scroll To Top