Sunday December 04, 2016
Latest Updates

ലൂക്കനില്‍ പട്ടാപ്പകല്‍ ഭീകരത സൃഷ്ട്ടിച്ചു വാഹനങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമം,രണ്ടു കൗമാരക്കാര്‍ അറസ്റ്റില്‍ 

ലൂക്കനില്‍ പട്ടാപ്പകല്‍ ഭീകരത സൃഷ്ട്ടിച്ചു വാഹനങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമം,രണ്ടു കൗമാരക്കാര്‍ അറസ്റ്റില്‍ 

ഡബ്ലിന്‍;ലൂക്കനില്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച് കാര്‍ യാത്രക്കാരെയും ഗാര്‍ഡയേയും ആക്രമിക്കാന്‍ ശ്രമിച്ച രണ്ടു യുവാക്കളെ പോലിസ് പിടി കൂടി.ഇന്നലെ രാവിലെ പത്തു മണിയോടെ കാസില്‍ റൈഡ എസ്റ്റേറ്റിന് സമീപമായിരുന്നു സംഭവം.ആ വഴിയെ വന്ന ഒരു കാര്‍ തടഞ്ഞ് ഉടമയെ വലിച്ചു പുറത്താക്കാന്‍ ശ്രമിച്ചു കൊണ്ടായിരുന്നു ആക്രമണത്തിന് തുടക്കം.

കാറുടമയെ വലിച്ചു പുറത്തിറക്കുന്നത് കണ്ട ചിലര്‍ അതിനെ തടയാന്‍ ശ്രമിച്ചതോടെ അവരുടെ നേര്‍ക്കായി യുവാക്കളുടെ ആക്രോശം.അവരെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു.ഇതിനിടെ കാറുടമ കാറുമായി സ്ഥലം വിട്ടു.

പിന്നിട് അതുവഴി വന്ന മറ്റൊരു കാര്‍ തടഞ്ഞു നിര്‍ത്തിയ യുവാക്കള്‍ അതോടിച്ച് വന്ന സ്ത്രീയെ വലിച്ചിഴച്ചു പുറത്തിറക്കി.തടയാന്‍ ശ്രമിച്ച അവരെ അടിച്ചും ഇടിച്ചും അവശയാക്കിയ ശേഷം കാറുമായി കടന്നു കളയാന്‍ തുടങ്ങുമ്പോഴേയ്ക്കും സംഭവസ്ഥലത്ത് ഗാര്‍ഡ എത്തികഴിഞ്ഞിരുന്നു.

ഗാര്‍ഡയെ വെട്ടിച്ചു കടന്നു കളയാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ചെറുത്തുനില്പ്പിലൂടെ ഗാര്‍ഡ അവരെ നേരിട്ടു .ഇതിനിടെ ഒരു ഗാര്‍ഡയ്ക്ക് തലയ്ക്ക് പരിക്കേറ്റ സമയത്ത് ഇവര്‍ ഓടി രക്ഷപ്പെട്ടുവെങ്കിലും പരിസര പ്രദേശങ്ങളിലെല്ലാം തിരച്ചില്‍ നടത്തി മിനുട്ടുകള്‍ക്കകം ഗാര്‍ഡ രണ്ടു യുവാക്കളെയും കസ്റ്റഡിയിലെടുത്തു.റൊമാനിയന്‍ പൗരന്മാരായ ഇവര്‍ രണ്ടു പേര്‍ക്കും 16 വയസ് പ്രായമുള്ളവരാണ്.

പട്ടാപകല്‍ നടുറോഡില്‍ കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം ലൂക്കന്‍ നിവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.പൊതുവെ സമാധാന അന്തരീക്ഷം നില നിന്നിരുന്ന ലൂക്കന്‍ മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മോഷണശ്രമങ്ങളും മലയാളികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് ഭീഷണിയുണര്‍ത്തുന്നുണ്ട് .

Scroll To Top