Tuesday February 21, 2017
Latest Updates

ലുവാസ് ഡ്രൈവര്‍മാര്‍ ആറു ദിവസം പണി മുടക്കും

ലുവാസ് ഡ്രൈവര്‍മാര്‍ ആറു ദിവസം പണി മുടക്കും

ഡബ്ലിന്‍: ശമ്പളം കൂട്ടി നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഫലം കാണാത്തതില്‍ പ്രതിഷേധിച്ച് അടുത്ത രണ്ടു മാസത്തിനിടെ ലുവാസ് ഡ്രൈവര്‍മാര്‍ ആറു ദിവസം കൂടി പണിമുടക്കും. തൊഴിലാളികളെ പ്രതിനിധീരിക്കുന്ന യൂണിയനായ സിപ്റ്റുവാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 28, മേയ് മാസം 4, 13, 20, 26, 27 എന്നീ ദിവസങ്ങളിലാണ് പണിമുടക്ക്.

ഇതില്‍ 26ാം തീയതി ഒഴികെയുള്ള ദിവസങ്ങളില്‍ 24 മണിക്കൂറും, 26ന് വൈകുന്നേരം 3 മുതല്‍ 7 മണി വരെയുമാണ് സമരം നടത്തുക. വര്‍ക്ക് ടു റൂള്‍ ആക്ഷന്‍ വീണ്ടും ആരംഭിക്കണമെന്നും ലുവാസ് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 23,24 തീയതികളിലെ 48 മണിക്കൂര്‍ സമരത്തെ കൂടാതെയാണ് പുതിയ സമരം നടത്താനുള്ള ആഹ്വാനം.

40% ശമ്പള വര്‍ദ്ധനവ് വേണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം. എന്നാല്‍ ലുവാസ് നടത്തിപ്പുകാരായ ട്രാന്‍സ്‌ഡേവ് പറയുന്നത് ഈ ശമ്പളവര്‍ദ്ധനയുടെ ചെലവ് വഹിക്കാന്‍ തങ്ങളെക്കൊണ്ട് കഴിയില്ല എന്നാണ്. ദിവസേന 90,000 യാത്രക്കാരാണ് സമരം മൂലം വലയുക.

Scroll To Top