Friday December 09, 2016
Latest Updates

ലുവാസ് സമരം വ്യാഴാഴ്ച,ഡ്രൈവര്‍മാരുടെ ശമ്പളം കുറവു ചെയ്യും

ലുവാസ് സമരം വ്യാഴാഴ്ച,ഡ്രൈവര്‍മാരുടെ ശമ്പളം കുറവു ചെയ്യും

ഡബ്ലിന്‍: വര്‍ക്ക് ടു റൂള്‍ സമരം തുടരുകയാണെങ്കില്‍ ലുവാസ് ഡ്രൈവര്‍മാരുടെ ശമ്പളത്തില്‍ നിന്നും 10% കട്ട് ചെയ്യുമെന്ന് ലുവാസ് സര്‍വീസ് നടത്തിപ്പുകാരായ ട്രാന്‍സ്‌ഡേവ്. വ്യാഴാഴ്ച സമരം നടത്താനാണ് ലുവാസ് ഡ്രൈവര്‍മാര്‍ പദ്ധതിയിട്ടിരിക്കുന്നത്.

അതേസമയം കാലങ്ങളായി തുടരുന്ന ശമ്പള തര്‍ക്കത്തില്‍, ട്രാന്‍സ്‌ഡേവ് മുന്നോട്ടുവച്ച നിര്‍ദ്ദേശം ലുവാസിന്റെ മൂന്ന് ഗ്രേഡ് തൊഴിലാളികളും സ്വീകരിച്ചിരിക്കുകയാണ്. ട്രാഫിക് സൂപ്പര്‍വൈസര്‍മാര്‍, റവന്യൂ പ്രൊട്ടക്ഷന്‍ സൂപ്പര്‍വൈസര്‍മാര്‍, റവന്യൂ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ എന്നിവരാണ് ട്രാന്‍സ്‌ഡേവിന്റെ നിര്‍ദ്ദേശത്തെ അനുകൂലിച്ച് വോട്ടു രേഖപ്പെടുത്തിയത്. എന്നാല്‍ ഈ ചര്‍ച്ചയില്‍ ഡ്രൈവര്‍മാര്‍ പങ്കെടുത്തിരുന്നില്ല.

തിങ്കളാഴ്ച ട്രാന്‍സ്‌ഡേവും ഡ്രൈവര്‍മാരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച സമരം നടത്താന്‍ ഡ്രൈവര്‍മാര്‍ തീരുമാനിച്ചത്. എന്നാല്‍ സമരം വെള്ളിയാഴ്ച 4 മണിക്കു ശേഷവും തുടരുകയാണെങ്കില്‍ ബേസിക് പേയില്‍ കുറവു വരുത്തുമെന്നാണ് ട്രാന്‍സ്‌ഡേവിന്റെ ഭീഷണി.

53%, 30%, 26.5% എന്നിങ്ങനെ ശമ്പള വര്‍ദ്ധന ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കമ്പനി തൊഴിലാളി സംഘടനയായ സിപ്റ്റുവിന് അയച്ച കത്തില്‍ ചോദിച്ചു. മറ്റ് ഗ്രേഡുകാരെപ്പോലെ ഡ്രൈവര്‍മാരുമായു യോജിപ്പിലെത്തണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കമ്പനി മാനേജര്‍ ഗെറി മാഡന്‍ പറഞ്ഞു

Scroll To Top