Wednesday December 07, 2016
Latest Updates

ലുവാസ് ജീവനക്കാര്‍ ജനുവരി മുതല്‍ സമരത്തിന്

ലുവാസ് ജീവനക്കാര്‍ ജനുവരി മുതല്‍ സമരത്തിന്

ഡബ്ലിന്‍:ലേബര്‍ കോര്‍ട്ടിന്റെ പുതിയ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പുതുവര്‍ഷത്തില്‍ ലുവാസിലെ ഇരുന്നൂറോളം ട്രാം ഡ്രൈവര്‍മാര്‍ സമരത്തിനൊരുങ്ങുന്നു. സമരം ഡബ്ലിനിലെ റയില്‍ ഗതാഗത സംവിധാനം ഭാഗീകമായും സ്തംഭിക്കാന്‍ ഇടയാക്കും. 

കോര്‍ട്ടിന്റെ തീരുമാനത്തെക്കുറിച്ച് മാനേജ്‌മെന്റുമായി കൂടുതല്‍ ചര്‍ച്ചകള്‍ വരുംദിവസങ്ങളില്‍ ഉണ്ടാകും. അടുത്ത ആഴ്ചയില്‍ ഇതുമായി ബന്ധപ്പെട്ട വോട്ടിംഗ് നടക്കും. ബാലറ്റ് ഫലം വിപരീതമാകുകയാണെങ്കില്‍ ജനുവരി ആദ്യം തന്നെ സമരം നടത്താനുള്ള തയാറെടുപ്പിലാണ് ജീവനക്കാര്‍. 

അടുത്ത ആഴ്ചയിലെ വോട്ടിംഗിനു ശേഷമേ സമരത്തെകുറിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാകൂ. ഡ്രൈവര്‍മാര്‍ 20,000 യുറോയുടെ ശമ്പളവര്‍ദ്ധനവാണ് ആവശ്യപ്പെടുന്നത്. ഐറിഷ് റെയിലിലെ ജീവനക്കാരുടെ ശമ്പളത്തിനു തുല്യമാക്കണമെന്നാണ് ലുവാസ് ജീവനക്കാരുടെ ആവശ്യം.

Scroll To Top